TopTop

"അഞ്ചു വര്‍ഷമോ..എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഹാപ്പി ആനിവേഴ്‌സറി ബേബി"; വിവാഹ വാർഷികത്തിൽ നസ്രിയ

"അഞ്ചു വര്‍ഷമോ..എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഹാപ്പി ആനിവേഴ്‌സറി ബേബി"; വിവാഹ വാർഷികത്തിൽ നസ്രിയ
മലയാളികൾ ഏറെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു ഫഹദ്-നസ്രിയമാരുടേത്. 2014 ആഗസ്റ്റ് 20നാണ് ഇരുവരും വിവാഹിതരായത്. അഞ്ചാം വിവാഹവാര്‍ഷികത്തില്‍ നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചിരിക്കുന്ന ചിത്രം വൈറൽ ആവുകയാണ്.

അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു കുറിപ്പിലൂടെ ഫഹദിനോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്രിയ.

'അഞ്ചു വര്‍ഷമോ.. ഇനിയും അതിലുമധികം പോകാനുമുണ്ട്.. എനിക്ക് വിശ്വസിക്കാനാകുന്നില്ല.. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം' ഫോട്ടോക്കു അടിക്കുറിപ്പായി നസ്രിയ എഴുതി.

താര ജോഡികൾക്ക് ആശംസകളുമായി ഒട്ടേറെ കമന്റുകളും ആരാധകരുടെ വകയായി പോസ്റ്റിനു താഴെ വന്നിരുന്നു. ഫഹദിന് പ്രായം കുറഞ്ഞു വരികയാണെന്നും നസ്രിയയെ കാണാന്‍ നിത അംബാനിയെപ്പോലെയിരിക്കുന്നുവെന്നും ചിലർ കമന്റ ചെയ്‌തു.







മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്. ആദ്യ സിനിമ ബ്ലെസിയുടെ ‘പളുങ്ക്’. പിന്നീട് ചാനൽ ഷോ അവതാരിക ആയ നസ്രിയ ‘ഒരു നാൾ വരും’ എന്ന സിനിമയിൽ ബാലതാരമായി സിനിമയിലേയ്ക്ക് തിരിച്ചെത്തി. ‘മാഡ് ഡാഡ്’ എന്ന സിനിമയിൽ ആദ്യമായി നായികയായി. ‘നേരം’ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും നായികയായി. ‘നയ്യാണ്ടി’, ‘രാജാറാണി’ തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുൻ നിര നായികയായി. അഞ്ജലി മേനോന്റെ സംവിധാനത്തിൽ എത്തിയ 'കൂടെ' ആണ് നസ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Next Story

Related Stories