സിനിമാ വാര്‍ത്തകള്‍

തമിഴ് സിനിമ സംവിധായകരെ നിരാശരാക്കും ഈ വാര്‍ത്ത

Print Friendly, PDF & Email

വിക്രം വേദയുടെ സംവിധായകരില്‍ ഒരാളായ പു്ഷ്‌കര്‍ ഈ വിവരം ട്വീറ്റില്‍ പങ്കുവച്ചിരുന്നു

A A A

Print Friendly, PDF & Email

തമിഴ് സിനിമ സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നായിരുന്നു മദ്രാസ് ഹൈക്കോടതിക്ക് എതിര്‍വശത്തായി അമേരിക്കന്‍ സ്ട്രീറ്റിലുള്ള ബിന്നി മില്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ വിക്രം വേദയിലെ ആദ്യ രംഗങ്ങള്‍(മാധവന്റെ പൊലീസ് കഥാപാത്രത്തിന്റെ എന്‍കൗണ്ടര്‍ സീനുകള്‍) മറക്കാത്തവര്‍ക്ക് ബിന്നി മില്‍ മനസിലാകും. 200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടം ഇന്നു പൊളിച്ചു കളഞ്ഞു. ബിന്നി മില്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊളിച്ച വാര്‍ത്ത ഞെട്ടലോടെയും വിഷമത്തോടെയുമാണ് തമിഴ് സിനിമപ്രവര്‍ത്തകര്‍ കേട്ടത്. നിരവധി ചിത്രങ്ങള്‍ക്കാണ് ബിന്നി മില്‍സ് പശ്ചാത്തലമായിരിക്കുന്നത്. ഇറങ്ങാന്‍ പോകുന്ന വിജയ് ചിത്രം മെര്‍സല്‍, സൂര്യയുടെ താനെ സേര്‍ന്ത കൂട്ടം എന്നിവയിലും ബിന്നി മില്‍സ് വരുന്നുണ്ട്. എന്നാല്‍ ഇനിയൊരു ചിത്രത്തിന് ഈ ഹെറിറ്റേജ് ബില്‍ഡിംഗ് ഉപയോഗിക്കാന്‍ കഴിയില്ലെന്നത് വലിയ നഷ്ടം തന്നെയാണെന്നാണ് സംവിധായര്‍ അഭിപ്രായപ്പെടുന്നത്.

ബിന്നി മില്‍സ് പൊളിച്ചത് വിക്രം വേദയുടെ സംവിധായകരില്‍ ഒരാളായ പുഷ്‌കര്‍(പുഷ്‌കര്‍-ഗായത്രി) ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങളുടെ വാ-ക്വാട്ടര്‍ കട്ടിംഗ് എന്ന ചിത്രത്തിനു വേണ്ടി ബിന്നി മില്‍സ് ഷൂട്ടിംഗിന് കിട്ടുമോയെന്നു തിരക്കിയിരുന്നു. അന്നു പക്ഷേ അനുവാദം കിട്ടിയില്ല. വിക്രം വേദയുടെ സമയത്ത് സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് ആണ് അവിടം ഷൂട്ടിംഗിന് കിട്ടുമെന്ന് പറയുന്നത്. അങ്ങനെയാണ് സിനിമയുടെ ആദ്യ രംഗങ്ങള്‍ ബിന്നി മില്‍സില്‍ ചിത്രീകരിക്കുന്നത്. തുപ്പരിവാളന്‍, ബലൂണ്‍ എന്നീ ചിത്രങ്ങളും അവിടെ ഷൂട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഈ കെട്ടിടം പൊളിച്ചു എന്നു കേള്‍ക്കുന്നത് വലിയ വിഷമം ഉണ്ടാക്കുന്നു; പുഷ്‌കര്‍ ട്വീറ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍