UPDATES

സിനിമാ വാര്‍ത്തകള്‍

പേരന്‍പിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട് എവിടെ പോയി? അന്വേഷണവുമായി ആരാധകർ

ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിരവധി വേദികളിൽ സുരാജ് സംസാരിച്ചിരുന്നു. പേരൻപിൽ മമ്മൂട്ടിയ്ക്കൊപ്പും അഭിനയിക്കുന്നതിന്റെ സന്തോഷം പല അഭിമുഖങ്ങളിലും സുരാജും പങ്കുവെച്ചിരുന്നു.

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പേരൻപ് റിലീസിനെത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.

പേരന്പിനെ പറ്റി ആദ്യം വാർത്തകൾ പങ്കു വെച്ചത് മലയാള തരാം സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിരവധി വേദികളിൽ സുരാജ് സംസാരിച്ചിരുന്നു. പേരൻപിൽ മമ്മൂട്ടിയ്ക്കൊപ്പും അഭിനയിക്കുന്നതിന്റെ സന്തോഷം പല അഭിമുഖങ്ങളിലും സുരാജും പങ്കുവെച്ചിരുന്നു. ലൊക്കേഷനിൽ സംവിധായകൻ റാമിനും മമ്മൂട്ടിയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രവും സുരാജ് പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രം റിലീസായപ്പോൾ സുരാജ് അതിൽ ഇല്ല. മമ്മൂട്ടിയ്ക്കൊപ്പം സുരാജിനെ കാണാത്തതിലുള്ള നിരാശയും പ്രേക്ഷകർ പങ്കുവെക്കുന്നു.

സുരാജ് എവിടെ പോയി ചോദ്യം ആദ്യ ദിനം മുതൽ ഉയരുകയാണ്. സിനിമയുടെ ദൈർഘ്യം കൂടിയതിനാൽ അവാസന ഘട്ടത്തിൽ സുരാജ് അഭിനയിച്ച കഥാപാത്രം ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചിത്രത്തിന്റെ മലയാളം പതിപ്പിനായി ആണ് സൂരജ് അഭിനയിച്ചതെന്നും, പിന്നീട് അത് വേണ്ടന്ന് വെച്ചതായും വാർത്തകൾ ഉണ്ട്. എന്നാൽ ഇതേകുറിച്ച് സുരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍