Top

ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേ?; ശ്യം പുഷ്‌കരന് മറുപടിയുമായി ഹരീഷ് പേരടി

ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേ?; ശ്യം പുഷ്‌കരന് മറുപടിയുമായി ഹരീഷ് പേരടി
സന്ദേശം സിനിമയെ പറ്റിയുള്ള പരാമർശത്തെ തുടർന്ന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്.

ഈ സാഹചര്യത്തിൽ തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.



സന്ദേശം സിനിമ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ശ്യാം പുഷ്ക്കരൻ പ്രതികരിച്ചിരുന്നു. റേഡിയോ മാങ്കോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരന്‍ അഭിപ്രായപ്പെട്ടു. ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു.

Next Story

Related Stories