TopTop
Begin typing your search above and press return to search.

'ഹൃദയത്തിൽ പ്രണയമുളളതു കൊണ്ടാണ് ആ രംഗങ്ങള്‍ മനോഹരമാകുന്നത്'; പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഷെയിൻ നിഗം

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടനാണ് ഷെയ്ന്‍ നിഗം. ഈ വർഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാവുകയും പ്രേക്ഷരുടെ കൈയ്യടി നേടുകയും ചെയ്‌തു. മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റ്‌സും’ അനുരാജ് മനോഹറിന്റെ ‘ഇഷ്‌കും’ അങ്ങനെ രണ്ട് മികവുറ്റ സിനിമകളാണ് ഈ വർഷം ഇതുവരെ ഷെയിൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒട്ടേറെ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ഉള്ളില്‍ പ്രണയമുളളതു കൊണ്ടാണ് പ്രണയരംഗങ്ങള്‍ മനോഹരമാകുന്നതെന്ന് വ്യക്തമാക്കി യുവനടന്‍ ഷെയ്ന്‍ നിഗം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍റെ തുറന്നുപറച്ചില്‍.

'ഹൃദയത്തിൽ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കിലേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്'  -  ഷെയ്ന്‍ പറയുന്നു.

കിസ്മത്തിലെ ഇര്‍ഫാനാണ് ഇഷ്ട കഥാപാത്രം. ആദ്യത്തെ കഥാപാത്രമായതിനാലാവണം, ഇർഫാൻ ഹൃദയത്തോട് ചേർന്നാണ് നിൽക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആണ് രണ്ടാമത്തെ പ്രിയപ്പെട്ട കഥാപാത്രം. ബോബി ഒരു 'പൊളി' മനുഷ്യനാണ്. മൂന്നാമത്തേത് കെയർ ഓഫ് സൈറാബാനുവിലെ ജോഷ്വ ആണ്. ഇർഫാന്‍റെ മൂന്നിലൊരു ഭാഗവും ബോബിയും ജോഷ്വയും കൂടിച്ചേര്‍ന്നാൽ ഷെയ്ന്‍ നിഗമായെന്നും ഷെയിൻ പറഞ്ഞു.

'വാപ്പച്ചിയുടെ റിഹേഴ്സൽ ക്യാംപുകള്‍ കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതൊരിക്കലും ബോറടിപ്പിച്ചില്ല. ഒരുപാട് സന്തോഷം തന്നു. സുഹൃത്തുക്കളെ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിരുന്നു. വാപ്പച്ചിയുടെ ആമിനത്താത്തയുടെ വലിയ ആരാധകനാണ്'

'മണിക്കൂറുകളെടുത്ത് സ്ക്രിപ്റ്റ് വായിച്ച് നോക്കിയ ശേഷമാണ് കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടീവ് ആണെന്നും ഷെയ്‍ന്‍ പറഞ്ഞു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തലച്ചോറ് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഹൃദയമാണ്. ഇഷ്കിലെ രണ്ടാം പകുതികൊണ്ടാണ് ആ സിനിമ തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായുള്ള സച്ചിയുടെ പെരുമാറ്റം ഒരുപാട് ത്രില്ലടിച്ചാണ് ചെയ്തത്'- ഷെയിൻ നിഗം പറയുന്നു.

നവാഗതനായ ജീവന്‍ ജിയോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം'ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാൾ’. ശരത്ത് മേനോൻ ഒരുക്കുന്ന ‘വെയിൽ’ എന്നിവയാണ് ഷെയിൻ നിഗത്തിന്റെ ഉടൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ.

‘സിനിമ ഗ്യാങുകൾ’ മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു: ‘തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് എ.ഡി/ അഭിമുഖം

Next Story

Related Stories