Top

'96'ല്‍ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചത് തെറ്റ്; പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ ഹിറ്റ് ഗാനങ്ങൾ വീണ്ടും ഉപയോഗിക്കുന്നതെന്ന് ഇളയ രാജ

96 ' എന്ന ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിൽ അസംതൃപ്തി പ്രകടിപ്പിച്ചത് സംഗീത സംവിധായകന്‍ ഇളയ രാജ. വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ നായിക പാടിയ പാട്ടുകള്‍ ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങളായിരുന്നു. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ ഹിറ്റ് ഗാനങ്ങൾ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇളയ രാജ തന്റെ അസംതൃപ്തി പ്രകടമാക്കിയത്.

ഒരു പ്രത്യേക കാലഘട്ടില്‍ നടക്കുന്ന കഥ എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് അവര്‍ ഉപയോഗിക്കുന്നു എന്നാണ് ഇളയരാജയുടെ വിമര്‍ശനം. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് കാരണമെന്നും ഇളയരാജ പറയുന്നു. ആരേയും ഉപദേശിക്കാന്‍ തനിക്ക് അവകാശമില്ലെന്നും അതിന് താന്‍ ആരാണെന്നുമായിരുന്നു ഇളയരാജ കൂട്ടി ചേർത്തു.

Next Story

Related Stories