സിനിമാ വാര്‍ത്തകള്‍

ഒരു ത്രില്ലര്‍ സിനിമയുടെ സസ്‌പെന്‍സും ക്ലൈമാക്‌സും തുറന്നെഴുതുന്ന നിരൂപണം, ഇത് ഷണ്ഡത്വമാണ്; മാതൃഭൂമിക്കെതിരേ ആഞ്ഞടിച്ച് വൈശാഖും ഉദയകൃഷ്ണയും

ഏകപക്ഷീയമായ ഈ ആക്രമണം പിതൃശൂന്യത്വമാണ്

ഇര എന്ന സിനിമയുടെ മാതൃഭൂമിയില്‍ വന്ന നിരൂപണത്തിനെതിരേ സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. ഇവര്‍ ഇരുവരുമാണ് ഇര നിര്‍മിച്ചത്. ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യുവാണ് മാതൃഭൂമിയില്‍ വന്നത്. എന്നാല്‍ ഇത്തരമൊരു റിവ്യു സിനിമയോട് നടത്തിയ ഏകപക്ഷീയമായ ആക്രമണം ആണെന്നാണ് വൈശാഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. മാതൃഭൂമിക്കെതിരേ കടുത്ത വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.

വൈശാഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

പ്രിയ മാതൃഭൂമി …
ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു .
രണ്ടു വാക്കുകള്‍ പറയാതെ തരമില്ല …
ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ ..
നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ് …
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ
ക്ലൈമാക്‌സും സസ്‌പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം
പിതൃ ശൂന്യത്വമാണ് …
നിങ്ങളുടെ വിമര്‍ശനം ( ആക്രമണം )
ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത് …
(ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല )
കുട്ടിക്കാലത്തു ,
പത്രം വായിക്കണമെന്നും
പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും
പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള
ബഹുമാനം കൊണ്ട് പറയുകയാണ് …
ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ് …
ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത
വലിയൊരു സംസ്‌കാരമായിരുന്നു
മാതൃഭൂമി …
അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ
ജോലിക്കു വച്ചു
വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് …
ഇതൊരു അപേക്ഷയായി കാണണം …

സ്‌നേഹപൂര്‍വം
വൈശാഖ് .
ഉദയകൃഷ്ണ.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍