TopTop
Begin typing your search above and press return to search.

സ്ത്രീ കേന്ദ്രീകൃത സിനിമകളെല്ലാം സ്ത്രീ ലൈംഗികതയില്‍ മാത്രം ചുറ്റിത്തിരിയണോ? നന്ദിത ദാസ്/അഭിമുഖം

സ്ത്രീ കേന്ദ്രീകൃത സിനിമകളെല്ലാം സ്ത്രീ ലൈംഗികതയില്‍ മാത്രം ചുറ്റിത്തിരിയണോ? നന്ദിത ദാസ്/അഭിമുഖം
ലൈംഗിക സ്വാതന്ത്ര്യം ലഭിക്കല്‍ മാത്രമാണോ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി എന്നു ചോദിക്കുന്നു പ്രശസ്ത നടിയും സംവിധായികയുമായ നന്ദിത ദാസ്. എന്തുകൊണ്ടാണ് സ്ത്രീ കേന്ദ്രീകൃതമായ ചലച്ചിത്രങ്ങളെല്ലാം സ്ത്രീ ലൈംഗികത എന്ന ഒറ്റവിഷയത്തില്‍ ചുറ്റിത്തിരിയുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനു വേണ്ടി സുഗന്ധ റാവല്‍ നടത്തിയ അഭിമുഖത്തില്‍ അവര്‍ അത്ഭുതപ്പെടുന്നു.

#MeToo, Times’s Up പോലുള്ള മുന്നേറ്റങ്ങള്‍ വളരെ ദുര്‍ബലമായ ഒരു വ്യവസായത്തില്‍ ഇത്തരം ചലച്ചിത്രങ്ങള്‍, 'സ്ത്രീകള്‍ കടന്നുപോകുന്ന നിരവധി പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ആണ്‍ നോട്ടങ്ങളെ വീണ്ടും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു' എന്നവര്‍ പറയുന്നു.

കൂട്ട ബലാത്സംഗത്തിനിരയായ ഒരു സ്ത്രീയുടെ വിക്ഷുബ്ധതകള്‍ അവതരിപ്പിച്ച ‘ബാവന്ദര്‍’, സ്വവര്‍ഗലൈംഗികാനുരാഗിണികളായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞ 'ഫയര്‍', എന്നിവയില്‍ അഭിനയിക്കുന്നതായാലും കറുത്ത തൊലിക്കുവേണ്ടിയുള്ള പ്രചാരണമായാലും തുല്യാവകാശങ്ങള്‍ക്കും സ്വീകാര്യതയ്ക്കും വേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് ശബ്ദം നല്കാന്‍ നന്ദിത എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത് തുടരണമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

"ഒരു പ്രോജക്റ്റ് നല്‍കിയാല്‍ ഇപ്പോഴും ഉടനെ ചോദിക്കും- ആരാണ് നായകന്‍? ഇത് മാറാന്‍ സമയമെടുക്കും- ഒരു മുന്‍ നിര നായികയാണ് (ചിത്രത്തിലെ) പ്രധാനവേഷത്തിലെങ്കില്‍ അവരുടെ നായകനാകാന്‍ ഒരു മുന്‍നിര നായകനും തയ്യാറാകില്ല. എന്നാല്‍ മറിച്ച് എല്ലായ്പ്പോഴും സംഭവിക്കുന്നു,” നന്ദിത പറഞ്ഞു.

“നടിമാരെ ഇപ്പോഴും വാര്‍പ്പ് മാതൃകയിലാണ് അവതരിപ്പിക്കുന്നത്, എപ്പോഴും സുന്ദരി (അവര്‍ ചെറുപ്പമാണെങ്കില്‍, അവര്‍ അങ്ങനെയാകാന്‍ നിര്‍ബന്ധിതരാണ്, ലൈംഗികാകര്‍ഷകത്വം ഉള്ളവരാകണം എന്നാണിത്), അവരുടെ അഭിനയ ജീവിതകാലം, 50 വയസിലും കോളേജ് പയ്യന്മാരായി അഭിനയിക്കുന്ന പുരുഷ താരങ്ങളെക്കാള്‍ കുറവായിരിക്കും. ഇപ്പോള്‍ പക്ഷേ കൂടുതല്‍ സ്ത്രീകള്‍ ക്യാമറയുടെ പിന്നിലെത്തുന്നുണ്ട്. അതുകൊണ്ട് അല്പം പ്രാതിനിധ്യവും വൈവിധ്യവും കൂടിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും വേണ്ടതില്‍നിന്നും എത്രയോ ദൂരെയാണ്.”

“സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കഥകള്‍ കൂടുന്നുണ്ട്. പക്ഷേ സ്വതന്ത്രമാകാന്‍ ഈയൊരു വഴിയേ ഉള്ളൂ എന്ന വിധത്തിലാണ് ഇതില്‍ ഓരോ രണ്ടാമത്തെ സിനിമയും സ്ത്രീകളുടെ ശരീരം കാണിച്ചുകൊണ്ട് ലൈംഗിക സ്വാതന്ത്ര്യത്തില്‍ ഊന്നുകയും ലൈംഗികത സംസാരിക്കുകയും ചെയ്യുന്നത്.”

“അത് സ്ത്രീകളുടെ അനവധി പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും വീണ്ടും ആണ്‍ നോട്ടങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു,” സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയും തെറി വിളിക്കുകയും ഒക്കെ ചെയ്യുന്ന കരീന കപൂര്‍ ഖാന്റെ ‘വീരേ ദി വെഡ്ഡിങ്’ നെ വ്യംഗമായി സൂചിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ Un Certain Regard വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ചലച്ചിത്രം ‘മാന്റോ’ യുടെ സംവിധായികയായ നന്ദിത, ഹോളിവുഡ് താരങ്ങളായ ക്രിസ്റ്റ്യന്‍ സ്റ്റ്യുവര്‍ട്, ജെയിന്‍ ഫോണ്ട തുടങ്ങിയവര്‍ക്കൊപ്പം മേളയില്‍ ലിംഗ വിവേചനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

"മറ്റ് 81 സ്ത്രീകള്‍ക്കൊപ്പം ചുവപ്പ് പരവതാനിയിലൂടെ നടക്കാനുള്ള ബഹുമതി കിട്ടിയ അഞ്ചു ശതമാനത്തിന്റെ ഭാഗമായത്തില്‍ സന്തോഷമുണ്ടെ"ന്ന് 'ഫിറാക്' സംവിധായിക പറയുന്നു.
പക്ഷേ #MeToo, Time's Up പോലുള്ള പ്രചാരണങ്ങള്‍ പടിഞ്ഞാറിനെ അപേക്ഷിച്ച് ഇന്ത്യയില്‍ നടക്കാത്തതില്‍ അവര്‍ നിരാശയാണ്. പാശ്ചാത്യ ലോകത്ത് ഇത്തരം സ്ത്രീ ശാക്തീകരണ പ്രചാരണങ്ങള്‍, ശക്തമായ സ്ഥാനങ്ങളില്‍ ഉള്ളവര്‍ ഈ വ്യവസായത്തില്‍ എത്തുന്നവരെ എങ്ങനെയാണ് ചൂഷണം ചെയ്യുന്നത് എന്നു വെളിപ്പെടുത്തുകയും ഹാര്‍വി വെയിന്‍സ്റ്റീനും കെവിന്‍ സ്പാസിയും പോലുള്ളവര്‍ തുറന്നുകാട്ടപ്പെടുകയും ചെയ്തു.

ഇവയെക്കുറിച്ച് നന്ദിത പറയുന്നു, "ബോളിവുഡിലെ പുരുഷന്മാരും തങ്ങളുടെ അധികാരവും പദവികളും സ്ത്രീകളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച ഓരോ തൊഴില്‍ രംഗത്തെയും രഹസ്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ ഇന്ത്യയിലും ശക്തമായി ഉണ്ടാകുമെന്ന് ഞങ്ങള്‍ പലരും കരുതി. നിര്‍ഭാഗ്യവശാല്‍, അടക്കം പറച്ചിലുകള്‍ വളരെ പതുക്കെയായിരുന്നു. തുറന്നു പറഞ്ഞ ചില സ്ത്രീകളെ പ്രതീക്ഷിച്ച പോലെ ഒറ്റപ്പെടുത്തി. മിക്കപ്പോഴും ചൂഷണത്തിന് പരസ്പര സമ്മതത്തിന്റെ നിറം കൊടുക്കുകയും ഒരു തിരയാവുന്നതിന് മുമ്പുതന്നെ ഓളങ്ങളെ അടക്കുകയുമാണ്.”

നന്ദിത പ്രതീക്ഷ കൈവിടുന്നില്ല

“ഈ ചെറിയ മുറുമുറുപ്പുകള്‍ മാത്രമാണെങ്കിലും കേള്‍പ്പിക്കാനുള്ള ഒരു വഴി ഞങ്ങള്‍ കണ്ടെത്തും എന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ശബ്ദങ്ങള്‍ ഉയരുകയും അത് നിരവധി വാതിലുകള്‍ തുറപ്പിക്കുകയും ചെയ്യും. പാശ്ചാത്യ നാടുകളില്‍പ്പോലും കടുത്ത ചൂഷണം പതിറ്റാണ്ടുകളോളം ഒളിഞ്ഞുകിടന്നു, ഏറ്റവും ശക്തരായ പല സ്ത്രീകളും നിശബ്ദരായിരിക്കാനാണ് തീരുമാനിച്ചത്. വളരെ ധീരകളായ ചിലരാണ് അത് ഭേദിച്ചത്”.

“#MeToo പ്രചാരണത്തില്‍ ചേര്‍ന്നുകൊണ്ട് സംസാരിക്കാനുള്ള ബാധ്യത സ്ത്രീകള്‍ക്ക് മാത്രമല്ല. തുല്യതയുള്ള ഒരു ലോകത്തിന് വേണ്ടിയുള്ള നമ്മുടെ സ്വപ്നം കൂട്ടായുള്ളതാണ്, കാരണം, Time's Up,” നന്ദിത കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരനായ സാദത്ത് ഹസന്‍ മാന്റോയുടെ ജീവിതത്തെ ആധാരമാക്കിയെടുത്ത ‘മാന്റോ’ പ്രദര്‍ശനത്തിനെത്തിക്കാനുള്ള പണികളിലാണ് ഇപ്പോള്‍ അവര്‍. നവാസുദ്ദീന്‍ സിദ്ദിഖിയാണ് മാന്റോയെ അവതരിപ്പിക്കുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/manto-movie-sadathasanmanto-nanditadas-nawazuddin-siddiqui-shortfilm/

http://www.azhimukham.com/filmnews-priyanka-chopra-lost-10-films-after-rejected-reputed-director-demands-says-mother/

http://www.azhimukham.com/cinema-casting-couch-is-a-reality-in-malayalam-share-the-bed-to-get-a-movie-role-parvathy/

http://www.azhimukham.com/film-hollywood-doyen-harvey-weinstein-and-dileep/

http://www.azhimukham.com/trending-metoo-hashtag-by-joseph-annamkutty-jose/

http://www.azhimukham.com/cinema-hollywood-support-me-too-campaign-malayala-cinema-harassing-women-protesters/

http://www.azhimukham.com/filmnews-women-who-speaks-out-against-sexual-harrasment-illtreated-humakhureshi/

http://www.azhimukham.com/film-harveyweinstein-raped-me-at-cannes-asia-argentos/

http://www.azhimukham.com/viral-hundreds-of-indian-women-who-have-been-sexually-harassed-or-assaulted-stand-up-to-be-counted/

http://www.azhimukham.com/film-we-have-life-beyond-vigina-an-open-letter-to-bansali-by-swarabhasker/

http://www.azhimukham.com/viral-kiaraadvanis-masturbation-scene-from-lust-stories-goes-viral-after-swarabhasker/

http://www.azhimukham.com/cinemanews-academy-president-faces-sexual-assault-allegation/

http://www.azhimukham.com/cinemanews-raped-as-a-childartist-daisyirani/

http://www.azhimukham.com/cinema-update-lust-storise-bollywood-movie-filmmakers-choosing-netflix-stream-gender-equallit/

Next Story

Related Stories