TopTop
Begin typing your search above and press return to search.

ദിലീപ്ന്റെ 'ജാക്ക് ഡാനിയല്‍' ഫസ്റ്റ് ലുക്ക് പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ ചിത്രം

ദിലീപ്ന്റെ
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയല്‍. സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപ് - എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന തമിഴ് താരം അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.


എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍. ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നതിനായി പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ 3 സംഘട്ടന സംവിധായകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

Next Story

Related Stories