TopTop

ശൈലിയല്ല മാറ്റേണ്ടത്; ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് ജോയ് മാത്യു

ശൈലിയല്ല മാറ്റേണ്ടത്; ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് ജോയ് മാത്യു
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പരാജയവുമായി ബന്ധപ്പെട്ട് ശൈലി മാറ്റേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും'.–ജോയ് മാത്യു കുറിച്ചു

എൽഡിഎഫിനുണ്ടായ തോൽവിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള ശൈലി മാറ്റുമോ എന്ന് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. തന്റെ ശൈലി തന്റേത് തന്നെയായി തുടരുമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഈ ശൈലിയും രീതിയും കൊണ്ടുതന്നെയാണ് താന്‍ ഇവിടെ വരെ എത്തിയത്. അതിനാല്‍ ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരും. ഒരു ശൈലിമാറ്റത്തിനും ഉദ്ദേശിച്ചിട്ടില്ല. അങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നുമായിരുന്നു മുഖ്യ മന്ത്രി പിണറായി വിജയൻറെ മറുപടി.

Next Story

Related Stories