സിനിമാ വാര്‍ത്തകള്‍

ഒറ്റ രാത്രി കൊണ്ട് പുതിയൊരു മദ്യശാല; ക്യൂ നിന്നവരെ സിനിമേലെടുത്തു

എന്നാൽ ക്യുൽ സിനിമ താരങ്ങളാണ് നിൽക്കുന്നത് എന്ന് കണ്ടപ്പോൾ ആണ് സംഭവം സിനിമ ഷൂട്ടിംഗ് ആണെന്ന് പലർക്കും മനസിലായത്

ദേശീയപാതയോരത്ത് പാതിരപ്പള്ളിയിൽ ബിവറേജസ് ഷോപ്പിൽ ക്യു നിന്നവരെ സിനിമയിലെടുത്തു. ദേശിയ പാതയോരത് ഒറ്റ രാത്രി കൊണ്ടൊരു ബിവറേജസ് എങ്ങനെ വന്നു എന്ന് പലരും സംശയിച്ചെങ്കിലും അതിനു മുന്നിലുള്ള 12-1-2019 മുതൽ മദ്യ വില കുറച്ചു എന്ന ബോർഡ് കണ്ടപ്പോൾ പലരും ക്യുവിൽ പങ്കു ചേർന്നു. ആള് കൂടി വന്നപ്പോൾ ബിവറേജസിന്റെ ക്യുവിൽ നിന്ന മറ്റുള്ളവർ ബഹളം വെക്കുകയും ചെയ്തു.

എന്നാൽ ക്യുൽ സിനിമ താരങ്ങളാണ് നിൽക്കുന്നത് എന്ന് കണ്ടപ്പോൾ ആണ് സംഭവം സിനിമ ഷൂട്ടിംഗ് ആണെന്ന് പലർക്കും മനസിലായത് . എന്നിട്ടും കാര്യം മനസിലാക്കാതെ വില കുറച്ച ബീവറേജസിൽ നിന്ന് മദ്യം വാങ്ങിയേ മതിയാകു എന്ന മട്ടിൽ കുറച്ചു പേർ അവിടെ തന്നെ നിൽക്കുകയും അവരെ സിനിമയുടെ ചിത്രികരണത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

ജയറാം ചിത്രം ഗ്രാൻഡ് ഫാദറിന്റെ ഷൂട്ടിംഗ് സെറ്റായിലായിരുന്നു.
ഇത്തരത്തിൽ സെറ്റിട്ട ബീവറേജിൽ ആളുകൾ ക്യു നിന്നത്. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്‌ഷനു സമീപം പൂട്ടിക്കിടന്ന കടയ്ക്കാണ് അണിയറ പ്രവർത്തകർ മദ്യവിൽപന ശാലയുടെ സെറ്റിട്ടത്. ബിവറേജസ് കോർപറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോർഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേർത്തിരുന്നു.  ‘ജവാൻ സ്റ്റോക്കില്ല’, ‘കൗണ്ടർ വിടുന്നതിനു മുൻപ് ബാലൻസ് തുക എണ്ണി തിട്ടപ്പെടുത്തുക’ എന്ന ബോർഡുകളും അവിടെ ഉണ്ടായിരുന്നു.

ഒർജിനൽ ബിവറേജസ് ഔട്ട്ലെറ്റ് നെ അനുസ്മരിപ്പിക്കുന്ന ബോർഡുകളും ഉയർന്നതോടെ ഒരു ബിവറേജസ് ഔട്ട് ലൈറ്റിന്റെ എല്ലാ അന്തിരീക്ഷവും ഉയരുകയായിരുന്നു. ഇരുമ്പു കമ്പി കൊണ്ട് സുരക്ഷാ വേലി കൂടി ആയപ്പോൾ പൂർണമായി.

ക്യൂവിൽ നിൽക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടൻ ധർമ്മജൻ ബോൾഗാട്ടി സാധനം വാങ്ങാൻ പറയുന്നതും എന്നാൽ ക്യൂ നിൽക്കുന്നവർ ഇയാളെ ഓടിക്കുന്നതുമായിരുന്നു ചിത്രീകരിച്ച രംഗം. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവിൽ നിർത്തിയാണു സിനിമ ചിത്രീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍