Top

പറഞ്ഞപോലെ ചെയ്തിനു നന്ദി; രാഷ്ട്രീയ പ്രവേശനത്തില്‍ പ്രകാശ് രാജിന് ആശംസകളുമായി കമല്‍ ഹാസന്‍

പറഞ്ഞപോലെ ചെയ്തിനു നന്ദി; രാഷ്ട്രീയ പ്രവേശനത്തില്‍  പ്രകാശ് രാജിന് ആശംസകളുമായി കമല്‍ ഹാസന്‍
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടൻ പ്രകാശ് രാജിന് ആശംസകളുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. നടനും , മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽ ഹാസനും പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുമായാണ്.

പുതുവത്സരാശംസകള്‍ക്കൊപ്പം രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയ പ്രകാശ് രാജ് കഴിഞ്ഞ ദിവസം മത്സരിക്കുന്ന മണ്ഡലം ഏതെന്നും വ്യക്തമാക്കിയിരുന്നു. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലമാണ് മത്സരിക്കാനായി പ്രകാശ് രാജ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

എൻറെ സുഹൃത്ത് പ്രകാശ് രാജിന്റെ രാഷ്ട്രീയ യാത്രക്ക് ആശംസകൾ. 'പറഞ്ഞത് പ്രവര്‍ത്തിച്ചല്ലോ' കമൽ ട്വീറ്ററിൽ കുറിച്ചു .ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ഛയായും മത്സരിക്കുമെന്ന് 'മക്കള്‍ നീതി മയ്യം' എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ കമല്‍ഹാസനും പ്രഖ്യാപിച്ചിട്ടുണ്ട്.



പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം ആം ആദ്മി പാർട്ടി ഉൾപ്പെടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു രംഗത്ത് വന്നിരുന്നു. ബിജെപി ക്ക് എതിരെയുള്ള പ്രകാശ് രാജിന്റെ നിലപാടുകൾ നേരത്തെ തന്നെ ചർച്ചയായിരുന്നു.

Next Story

Related Stories