TopTop

പ്രതിഫലത്തില്‍ ബോളിവുഡിന്റെ റാണിയായി കങ്കണ; പിന്നിലാക്കിയത് ദീപികയെ

പ്രതിഫലത്തില്‍ ബോളിവുഡിന്റെ റാണിയായി കങ്കണ; പിന്നിലാക്കിയത് ദീപികയെ
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി കങ്കണ റണാവത്ത്. സഞ്ജയ് ലീല ബെന്‍സാലിയുടെ പത്മാവത് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവരേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങി ദീപിക പദുകോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 12 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിച്ചതിന് ദീപിക വാങ്ങിയിരുന്നത്.

എന്നാല്‍ ദീപികയെ പിന്നിലാക്കി 14 കോടി രൂപയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ 'മണികര്‍ണിക; ദി ക്വീന്‍ ഓഫ് ഝാന്‍സി'ക്ക് വേണ്ടി കങ്കണ വാങ്ങിയിരിക്കുന്നത്. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ കങ്കണ പ്രതിഫലം ഉയര്‍ത്തിയെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങള്‍ വിജയിക്കാതായതോടെ പ്രതിഫലം അഞ്ച് കോടി മുതല്‍ ആറ് കോടി വരെയാക്കി ചുരുക്കിയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുക്കൊണ്ടാണ് കങ്കണ പ്രതിഫലം ഇരട്ടിയിലധികം ആക്കിയിരിക്കുന്നത്.

ബാഹുബലിയ്ക്ക് കഥയൊരുക്കിയ കെ വിജയേന്ദ്ര പ്രസാദാണ് ഝാന്‍സി റാണിയ്ക്ക വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്. കാഞ്ചേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കങ്കണയ്‌ക്കൊപ്പം ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോകണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസികത നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍ വാള്‍ പയറ്റിനും ഏറെ പ്രധാന്യമുണ്ട്. മുന്‍പ് ചിത്രീകരണത്തിനിടെ കങ്കണയ്ക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

https://www.azhimukham.com/report-kangana-ranaut-rejects-fairness-cream-ad-deal-worth-rs-2-crore/

https://www.azhimukham.com/viral-film-kangana-ranaut-open-letter-in-response-to-open-letter-by-saif-ali-khan-on-nepotism-in-bollywood/

https://www.azhimukham.com/newsupdate-modirightful-leader-democracy-should-retain-power-kanganaranaut/

https://www.azhimukham.com/film-i-am-a-big-fan-of-modi-says-kangana-ranaut/

Next Story

Related Stories