UPDATES

സിനിമാ വാര്‍ത്തകള്‍

കങ്കണ രണാവത്തും രാജ് കുമാര്‍ റാവുവും ഒന്നിക്കുന്ന ‘മെന്‍റല്‍ ഹേ ക്യാ’ ജൂണ്‍ 21 ന് തിയേറ്ററിലേക്ക്

നേരത്തെ ചിത്രം മാര്‍ച്ച് 29 ന് ചിത്രം തിയ്യേറ്ററിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസിങ്ങ് തിയ്യതി മാറ്റി വെയ്ക്കുകയായിരുന്നു.

കങ്കണ രണാവത്തും രാജ് കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മെന്‍റല്‍ ഹേ ക്യാ’ ജൂണ്‍ 21 ന് തിയേറ്ററിലേക്ക്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും റിലീസിങ്ങ് തിയ്യതിയും രാജ്കുമാര്‍ റാവു ട്വിറ്ററില്‍ പങ്കു വെച്ചു. നേരത്തെ ചിത്രം മാര്‍ച്ച് 29 ന് ചിത്രം തിയ്യേറ്ററിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസിങ്ങ് തിയ്യതി മാറ്റി വെയ്ക്കുകയായിരുന്നു.
മാനസിക പ്രശ്നങ്ങളെയും മനസിന്‍റെ വിഭ്രാന്തികളെയും അടിസ്ഥാനപ്പെടുത്തി പ്രകാശ് കോവെലാമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമൈറ ഡസ്റ്റര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഷാഹിദ് കപൂര്‍ നായകനാകുന്ന പുതിയ ചിത്രം കബീര്‍ സിങ്ങിന്‍റെ റിലീസിങ്ങും ജൂണ്‍ 21നാണ്. ഹിറ്റ് തെലുങ്കു ചിത്രം അര്‍ജുന്‍ റെ‍‍‍ഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീര്‍ സിങ്ങ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍