TopTop
Begin typing your search above and press return to search.

ഒരു എപ്പിസോഡിന് 3 കോടി; ടെലിവിഷൻ പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി കരീന കപൂര്‍

ഒരു എപ്പിസോഡിന് 3 കോടി; ടെലിവിഷൻ പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി കരീന കപൂര്‍

ബോളിവുഡ് സൂപ്പർ നായിക കരീന കപൂര്‍ ജഡ്‌ജായി എത്തുന്ന ടി.വി റിയാലിറ്റി ഷോ ആണ് ഡാന്‍സ് ഇന്ത്യ ഡാൻസ്. ഇപ്പോഴിതാ ടെലിവിഷൻ പ രിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയെന്ന നേട്ടവാറും തരാം സ്വന്തമാക്കിയിരിക്കുകയാണ്. മൂന്നു കോടി രൂപയാണ് ഒരു എപ്പിസോഡിന് താരം പ്രതിഫലം വാങ്ങുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ടിവി പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി കരീനയാണെന്നാണ് പറയുന്നത്. അതേ സമയം കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്പോഴെന്നും ഒരു ആണ്‍ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും കരീന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നത്.' കരീന പറഞ്ഞു.

'12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മയുമായതിനാല്‍ എനിക്ക് അവനോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമുര്‍ അത്താഴം കഴിക്കും മുമ്പ് എനിക്ക് വീടെത്തണം. ആ സമയം എനിക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനു പോകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം. എന്നാലും പരമാവധി സമയം കണ്ടെത്താറുണ്ട്.'-കരീന കൂടി ചേർത്തു

Next Story

Related Stories