സിനിമാ വാര്‍ത്തകള്‍

കെജിഎഫ് ചാപ്റ്റർ 2 ചിത്രീകരണം ആരംഭിച്ചു; പൂജ ചിത്രങ്ങൾ പുറത്ത്

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ചിത്രീകരണംആരംഭിച്ചു. ബെംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജയും നടന്നു.

സംവിധായകൻ പ്രശാന്ത് നീൽ നായകൻ യഷ്, നായിക ശ്രിനിധി ഷെട്ടി, എന്നിവർ പൂജയില്‍ പങ്കെടുത്തു.

സഞ്ജയ് ദത്ത് ആകും വില്ലനായി എത്തുക എന്നാണ് റിപോർട്ടുകൾ. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. നടി രവീണ ടണ്ടനും ചിത്രത്തിൽ ഭാഗമായേക്കും.

കർണാടകയിൽ ആദ്യ ദിന കലക്‌ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്‌ഷൻ 225 കോടി.

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍