UPDATES

സിനിമാ വാര്‍ത്തകള്‍

വയറില്‍ കാന്‍സറാണ്, ആയുസ് ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രം; കെആര്‍കെയുടെ വെളിപ്പെടുത്തല്‍

സാധിക്കാന്‍ കഴിയാത്ത രണ്ട് ആഗ്രഹങ്ങളെക്കുറിച്ചോര്‍ത്തു മാത്രമാണ് വേദനയെന്നും കെആര്‍കെ

സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരേ നിശിതമായ വിമര്‍ശനം ഉയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കുക വഴി കുപ്രശസ്തനായ സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകന്‍ കെആര്‍കെ എന്ന കമാല്‍ റഷീദ് ഖാന്റെ പുതിയ വെളിപ്പെടുത്തല്‍, അദ്ദേഹത്തിന്റെ വിമര്‍ശകരെപോലും ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് വയറില്‍ കാന്‍സര്‍ ആണെന്നും ഇപ്പോള്‍ മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നുമാണ് തന്റെ വെരിഫൈഡ് ട്വിറ്റര്‍ അകൗണ്ടായ KRKBOXOFFICE ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെ കെ ആര്‍ കെ അറിയിക്കുന്നത്.

വയറില്‍ ബാധിച്ച കാന്‍സര്‍ മൂന്നാംഘട്ടത്തില്‍ എത്തിയിരിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടിയാണ് ഞാന്‍ ജീവിച്ചിരിക്കാന്‍ സാധ്യത. എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് ആരും വിളിക്കേണ്ടതില്ല, ഒരു ദിവസം പോലും ആരുടേയും സിംപതി നേടിക്കൊണ്ട് എനിക്ക് ജീവിക്കേണ്ടെന്നും വാര്‍ത്തക്കുറിപ്പിലൂടെ അറിയിക്കുന്ന കെആര്‍കെ ജീവിതത്തില്‍ നടക്കണമെന്ന ആഗ്രഹിച്ച രണ്ട് കാര്യങ്ങളെ കുറിച്ചോര്‍ത്തുമാത്രമാണ് തനിക്കിപ്പോള്‍ ദുഃഖമുള്ളതെന്നും പറയുന്നു. ആ രണ്ട് ആഗ്രഹങ്ങളില്‍ ഒന്ന്, ഒരു എ ഗ്രേഡ് സിനിമ നിര്‍മിക്കുക എന്നതാണ്. രണ്ടാമത്തേത്, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയോ, അദ്ദേഹത്തെ വച്ച് ഒരു ചിത്രം നിര്‍മിക്കുകയോ എന്നതുമാണ്. ഈ രണ്ട് ആഗ്രഹങ്ങളും തന്നോടൊപ്പം തന്നെ മരിച്ചുപോകുമെന്നും കെആര്‍കെ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തോടൊപ്പം ചെലവിടാനാണ്. എന്നെ വെറുക്കുന്നവരേയും സ്‌നേഹിക്കുന്നവരേയും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുന്നു…എന്നു പറഞ്ഞാണ് കെആര്‍കെ നിര്‍ത്തുന്നത്.

രണ്ടാമൂഴം സിനിമയാകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും ഛോട്ടാ ഭീം എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് ഉപമിച്ചും കെആര്‍കെ രംഗത്തു വന്നതോടെയാണ് മലയാളികള്‍ക്കിടയില്‍ കമാല്‍ റാഷിദ് ഖാന്‍ കുപ്രസിദ്ധനാകുന്നത്. അതിനും മുന്നേ തന്നെ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കും അവരുടെ സിനിമകള്‍ക്കുമെതിരേ പരിഹാസവും വിമര്‍ശനവും നടത്തി ഹിന്ദി സിനിമാലോകത്തും അവിടുത്തെ പ്രേക്ഷകര്‍ക്കിടയിലും കെആര്‍കെ എന്ന പേര് പരിചിതമായിരുന്നു. ആമീര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് പുറത്തുവിട്ടെന്ന പരാതിയെ തുടര്‍ന്ന് കെആര്‍കെയുടെ ഔദ്യോഗിക അകൗണ്ട് കഴിഞവര്‍ഷം ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മോഹന്‍ലാല്‍ ചോട്ടാ ഭീം; പരിഹാസവുമായി ബോളിവുഡ് നടന്‍

ഈ ജോക്കറാണോ ഭീമനാകുന്നത്! മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ

ഞാന്‍ ആത്മഹത്യ ചെയ്യും, ഉത്തരവാദി ആമിര്‍ഖാന്‍; ഭീഷണിയുമായി കെആര്‍കെ

മിതാലി രാജ് കോഴവാങ്ങി തോറ്റുകൊടുത്തെന്ന ആരോപണവുമായി ബോളിവുഡ് താരം കെആര്‍കെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍