സിനിമാ വാര്‍ത്തകള്‍

‘അതിരുകടക്കുന്ന അവകാശവാദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല കാലം തെളിയിക്കട്ടെ’; മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു

ഇനി ഇതില്‍നിന്ന് വെറുംകൈയോടെ ഒരു തിരിച്ചുപോക്കില്ല. ഉദ്ദേശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്ക് പോലെയും ഇത് പൂര്‍ത്തിയാക്കണം.

മാമാങ്കം സംബന്ധിച്ച വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് മാഞ്ഞ് തുടങ്ങുമ്പോള്‍ ചിത്രത്തെക്കുറിച്ചും സിനിമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പറയുകയാണ് നിര്‍മ്മാതാവ്. അതിരുകടക്കുന്ന അവകാശവാദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി എന്ന്. നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നിർമ്മാതാവിന്റെ ഈ പ്രതികരണം.

സംവിധായകനും നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍ സംവിധായകനെത്തന്നെ നീക്കിയ അവസ്ഥയിലാണ് ചിത്രം എത്തിനിൽക്കുന്നത്. സംവിധായകന്റെ മോശം പ്രകടനത്തെ തുടർന്നാണ് വേണു കുന്നപ്പിള്ളി സജീവ് പിള്ള എന്ന സംവിധായകനെ മാറ്റുന്നത് എന്ന് പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു.

എന്നാൽ നിർമ്മാതാവിന്റെ വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് തന്നെ ചിത്രത്തിൽ നിന്ന് പുറത്താകുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയും പ്രതികരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ അടുത്ത ഘട്ടം മുന്നോട് പോകുന്നതായി നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. സജീവ് പിള്ളക്ക് പകരം എം. പദ്മകുമാർ ആണ് എപ്പോൾ മാമാങ്കം സംവിധാനം ചെയ്യുന്നത്.

വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അവിചാരിതമായിട്ടാണ് ഞാന്‍ സിനിമയില്‍ എത്തിച്ചേരുന്നത്. സിനിമ അധികം കണ്ടിട്ടില്ല. സിനിമാസുഹൃത്തുക്കളും ഇല്ല. എങ്കിലും സമയത്തിന്റെ ഗുണമോ ദോഷമോ കൊണ്ട് ഞാനീ ലോകത്തില്‍ എത്തിച്ചേര്‍ന്നു. ഇനി ഇതില്‍നിന്ന് വെറുംകൈയോടെ ഒരു തിരിച്ചുപോക്കില്ല. ഉദ്ദേശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്ക് പോലെയും ഇത് പൂര്‍ത്തിയാക്കണം. പ്രതിബന്ധങ്ങളും ആരോപണങ്ങളും സ്വാഭാവികം. തരണം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും മനസിലാക്കി തന്നെയാണ് യാത്ര. എനിക്കെതിരേ വൃഥാ ആരോപണം ഉന്നയിച്ചതുകൊണ്ട് എന്ത് ഫലം? തല്‍ക്കാലം ആശ്വസിക്കാം. സത്യവും നീതിയും വിജയിക്കും. അത് പ്രകൃതിനിയമം. അതിലെനിക്ക് പൂര്‍ണവിശ്വാസമാണ്. അതിരുകടക്കുന്ന അവകാശവാദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി എന്ന്. അതിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. മാമാങ്കമെന്ന വിസ്മയ സിനിമയുടെ ചിത്രീകരണം, ചാവേറുകളുടെ ചുടുചോര വീണ മണ്ണില്‍ പുരോഗമിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്ന നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍