ഇനി ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ പാടരുത്; വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ ഗാനങ്ങൾ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ആലപിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വേദികളിലും ഓൺലൈൻ മാധ്യമങ്ങളിലും ഉൾപെടുത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് ഇളയരാജ മുമ്പ് കോടതിയെ സമീപിച്ചപ്പോൾ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇന്നലെ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു.
തന്റെ ഗാനങ്ങൾ പൊതു വേദികളായിൽ പാടുന്നതിന് ഗായകർ പണം വാങ്ങിയാൽ അതിന്റെ ആനുപാതിക തുക തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം സൗജന്യമായി തന്റെ പാട്ട് പാടുന്നവരോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇളയരാജ വ്യക്തമാക്കി.
കഴിഞ്ഞവർഷം അനുവാദം ചോദിക്കാതെ തന്റെ ഗാനങ്ങൾ സ്റ്റേജിൽ ആലപിച്ചതിന് എസ്.പി ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീൽ നോട്ടീസയച്ചിരുന്നു. ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്നാണ് അന്തിമ ഉത്തരവിൽ പറയുന്നത്.
നേരത്തെ 96 എന്ന ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ രംഗത്തെത്തിയിരുന്നു.നല്ല പാട്ടുകൾ ചെയ്യാൻ ആളുകൾക്ക് കഴിയാത്തതു കൊണ്ടാണ് ഈ പ്രവണത ഏറി വരുന്നതെന്നും, ആണത്തമില്ലായ്മയാണ് ഇപ്പോഴത്തെ സംഗീത സംവിധായകർ കാണിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Next Story