TopTop
Begin typing your search above and press return to search.

അര്‍ജുൻ മലൈക വിവാഹം; ഗോസിപ്പുകള്‍ക്ക് വിരാമമെന്ന് റിപോർട്ടുകൾ

അര്‍ജുൻ മലൈക വിവാഹം; ഗോസിപ്പുകള്‍ക്ക് വിരാമമെന്ന് റിപോർട്ടുകൾ
മലൈക അറോറയും അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇരുവരും ഏപ്രിലില്‍ വിവാഹിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഏപ്രില്‍ 19ന് ഇരുവരും വിവാഹിതരാകും എന്നാണ് സ്‌പോര്‍ട്ട്‌ബോയ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോഫി വിത്ത് കരണ്‍ എന്ന പരിപാടിയ്ക്കിടെ അര്‍ജുനും മലൈകയും തമ്മിലുള്ള വിവാഹത്തിന്റെ സൂചനകള്‍ പരിപാടിയുടെ അവതാരകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നല്‍കിയിരുന്നു. ആമിര്‍ ഖാനൊപ്പമാണ് മലൈക ഷോയില്‍ പങ്കെടുക്കാനെത്തിയത്. മലൈകയുടെ കൈപിടിച്ച് നടക്കുന്നതിനിടെ മലൈകയുടെ ജീവിതത്തില്‍ ഉടന്‍ ഇങ്ങനെയൊരു നിമിഷമുണ്ടാകും എന്നാണ് കരണ്‍ പറഞ്ഞത്. ഇതോടെ അര്‍ജുന്‍- മലൈക വിവാഹ വാര്‍ത്ത കൂടുതൽ ചർച്ചയാവുകയും ചെയ്തിരുന്നു.അര്‍ബ്ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹമോചനത്തിന് ശേഷമാണ് ഗോസിപ്പുകള്‍ തുടങ്ങിയത്. പിന്നീട് ഇരുവരേയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ ഗോസിപ്പിന്റെ ശക്തി കൂടി. അര്‍ജുന്‍ കപൂറിന്റെ കുടുംബ ചടങ്ങുകളിലും മലൈക അറോറ പങ്കെടുത്തിരുന്നു.

1998 ലാണ് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ മലൈകയെ വിവാഹം ചെയ്യുന്നത്. 2017 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിനു കാരണമായത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ഇതോടെ സൗഹൃദത്തിലായിരുന്ന സല്‍മാനും അര്‍ജുനും ശത്രുക്കളായി മാറിയതും ബോളിവുഡ് സാക്ഷിയായി. സല്‍മാന്റെ സഹോദരി അര്‍പ്പിതയുമായി പ്രണയത്തിലായിരുന്ന അര്‍ജുന്‍ ആ ബന്ധം വേണ്ടെന്നു വച്ചതും ഇരുവര്‍ക്കുമിടയില്‍ ശത്രുത വളരാനും കാരണമായിരുന്നു.

Next Story

Related Stories