Top

'സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു'; ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

ഷൂട്ടിംഗ് കാണാൻ പോയപ്പോൾ വളരെ അവിചാരിതമായിട്ടാണ് സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് മമ്മൂട്ടി. കെ.എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ നടൻ ബഹദൂറിനൊപ്പം ഒരു സീനിൽ മമ്മൂട്ടി എത്തിയിരുന്നു. താൻ ഷൂട്ടിങ്ങ് കാണാൻ വേണ്ടിയാണ് അന്ന് അവിടേയ്ക്ക് പോയതെന്നും എന്നാൽ അഭിനയിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

''അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്'' മമ്മൂട്ടി പറയുന്നു.

Next Story

Related Stories