TopTop
Begin typing your search above and press return to search.

പഴയൊരു കടം വീട്ടാന്‍ ഭാസ്‌കറിന്റെ ജ്യൂസ് കടയില്‍ മമ്മൂട്ടി എത്തി

പഴയൊരു കടം വീട്ടാന്‍ ഭാസ്‌കറിന്റെ ജ്യൂസ് കടയില്‍ മമ്മൂട്ടി എത്തി
തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തെ ഭാസ്‌കറിന്റെ ജ്യൂസ് കോര്‍ണറിലേക്ക് കടന്നു ചെന്ന വ്യക്തി എല്ലാവര്‍ക്കും അപ്രതീക്ഷത അതിഥിയായിരുന്നു. എന്ാല്‍ ആ ജ്യൂസ് കടയിലേക്കു കയറി വന്നയാള്‍ ഒരു ഉദ്ദേശത്തോടെയാണ് അവിടെയെത്തിയത്. ഒരു പഴയ കടം വീട്ടാന്‍. അതു മറ്റാരുമായിരുന്നു; മെഗാസ്റ്റാര്‍ മമ്മൂട്ടി.

സിനിമയില്‍ ഒരു താരമായി മാറിയ തുടങ്ങിയ കാലം തൊട്ട് മമ്മൂട്ടിയുടെ ആരാധാകനാണ് ഭാസ്‌കര്‍. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ ഭാസ്‌കറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു ജ്യൂസ് കട തുടങ്ങിയപ്പോള്‍ അതിന്റെ ഉദ്ഘാടനം തന്റെ പ്രിയതാരം നിര്‍വഹിക്കണമെന്ന്. വീട്ടില്‍ വന്നു കണ്ടു ക്ഷണിക്കുകയും ചെയ്തു. പക്ഷേ, തിരക്കുകാരണം മമ്മൂട്ടിക്ക് ഭാസ്‌കറിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ കടയിലേക്ക് വരാം എന്ന വാക്ക് കൊടുത്തു ഭാസ്‌കറിനെ ആശ്വസിപ്പിച്ചു. ആ വാക്കാണ് മമ്മൂട്ടിയിപ്പോള്‍ പാലിച്ചിരിക്കുന്നത്.

ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഭാസ്‌കറിന്റെ കടയും സന്ദര്‍ശിച്ചത്. ആരാധകന് കൊടുത്ത വാക്ക് ഓര്‍ത്തുവച്ച് അത് പാലിച്ച മമ്മൂട്ടിക്ക് നിറഞ്ഞ കൈയടി കൊടുക്കുകയാണ് സോഷ്യല്‍ മീഡിയ.

Next Story

Related Stories