സിനിമാ വാര്‍ത്തകള്‍

‘സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല’; മോഹൻലാലിൻറെ കുഞ്ഞാലി മരക്കാറിനെതിരെ വിമർശനം

സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന തരത്തിലാണെന്നുമാണ് വിമര്‍ശനം

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിനെതിരെ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന തരത്തിലാണെന്നുമാണ് വിമര്‍ശനം. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടന ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

ചിത്രത്തിൽ മോഹന്‍ലാല്‍ അണിയുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല എന്നാണ് സമിതിയുടെ ആരോപണം. ധീര രക്തസാക്ഷിയായ മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു

പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഇവര്‍ക്കെല്ലാം പുറമെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് നൂറ് കോടി രൂപയുടെ നിര്‍മ്മാണ ചെലവാണ് പ്രതീക്ഷിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ആന്റണി പെരുമ്പാവൂര്‍, സി ജെ റോയി, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദ്രാബാദിലെ ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം നടക്കുക. ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രീകരണം. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍