TopTop
Begin typing your search above and press return to search.

കടുത്ത മാനസിക സംഘര്‍ഷം; ദിലീപിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

കടുത്ത മാനസിക സംഘര്‍ഷം; ദിലീപിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമി നല്‍കിയ വാര്‍ത്തയിലാമ് ഈ കാര്യം പറയുന്നത്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നടന്‍ നേരിടുന്നത്. ഇടയ്ക്കിടയ്ക്കുള്ള തലചുറ്റലും ഛര്‍ദ്ദിയും ദിലീപിന് ഉണ്ടാകുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും, ഇതേ തുടര്‍ന്ന് ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന്റെ ആരോഗ്യപ്രശ്‌നമെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. ജയിലില്‍ മരുന്ന് നല്‍കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നും പറയുന്നു.

ആരോഗ്യനില വഷളാകുന്നതുകൊണ്ട് നടനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷപ്രശ്‌നം ഉണ്ടാകുമെന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. ജയിലിലെ തറയില്‍ കിടന്നുറങ്ങുന്നതും നടന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ദിലീപിനെ ജയിലില്‍ എത്തി ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. എന്നാല്‍ നാളെ ദിലീപ് ജാമ്യാപേക്ഷ നല്‍കുമോയെന്ന കാര്യം അറിവായിട്ടില്ല. ജാമ്യാപേക്ഷ നല്‍കുന്നില്ലെങ്കില്‍ റിമാന്‍ഡ് നീട്ടും. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതാണ്. പുതിയ അഭിഭാഷകനെ നിശ്ചയിച്ച സാഹചര്യത്തില്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

Next Story

Related Stories