UPDATES

സിനിമാ വാര്‍ത്തകള്‍

ലാലേട്ടൻ അന്ന് പറഞ്ഞ ഡയലോഗ്; ഇന്ന് ടോവിനോയുടെ സിനിമയായി

മോഹന്‍ലാലാണ് ടൊവിനോ തോമസിന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

എന്‍റെ ഉമ്മാന്‍രെ പേരിന് ശേഷമുള്ള അടുത്ത ടൊവിനോ തോമസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സുപ്രധാനമായൊരു പ്രഖ്യാപനം എത്തിയിട്ടുള്ളത്. തന്റെ പുതിയ ചിത്രത്തിൽ  നായകനാകുന്നതിനൊപ്പം നിർമ്മാണ പങ്കാളിയുമാവുകയാണ് താരം. മോഹന്‍ലാലാണ് ടൊവിനോ തോമസിന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. സിനിമയുടെ അണിയറപ്രവര്‍ത്തകരും ടൊവിനോയ്‌ക്കൊപ്പമുണ്ടായിരുന്നു.

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച എക്കാലത്തെയും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നുവിലെ ഡയലോഗാണ് ടൊവിനോയുടെ പുതിയ സിനിമയുടെ പേര് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.

ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ നിര്‍മ്മാണത്തിലും ടൊവിനോയുടെ സാന്നിധ്യമുണ്ട്. പേര് പോലെ തന്നെ സിനിമയും കിലോ മീറ്റേഴ്‌സ് ആന്‍ഡ് കീലോമീറ്റേഴ്സ് ഓടട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചിരുന്നു.

ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ്ടു, ഉയരെ, കല്‍ക്കി, വൈറസ്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളാണ് ടൊവിനോയുടേതായി ഒരുങ്ങുന്നത്. ലൂസിഫറിന്റെ ചിത്രീകരണം ഇതിനോടകം തന്നെ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍