സിനിമാ വാര്‍ത്തകള്‍

വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു

വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. വിനയൻ പറയുന്നു

സംവിധായകന്‍ വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. വലിയ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നതെന്നും  ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അവസാനവാരം ആരംഭിക്കുമെന്നും വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വിനയൻ ഇതാദ്യമായിട്ടാണ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത്. കലാഭവൻ മണിയുടെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രമാണ് വിനയൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍