സിനിമാ വാര്‍ത്തകള്‍

ഹവിൽദാർ സാമുവലായി ചെമ്പൻ വിനോദിന്റെ ‘പൂഴിക്കടകൻ’

പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു

അവധിക്കെത്തുന്ന ഹവിൽദാർ സാമുവലിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായിൽ ആരംഭിച്ചു. സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രവുമായി ചെമ്പൻ വിനോദ് ജോസ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സഹസംവിധായകനും ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ.

ഗ്രാമത്തിലെ ഏക പട്ടാളക്കാരനായ കഥാനായകൻ കൃഷ്ണനുണ്ണി. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ച്‌ ഗ്രാമത്തിന് അതിർത്തി തീർക്കുന്ന നദിയുടെ അക്കരെ നാല് വയസ്സുള്ള മകനുമൊപ്പമാണ് ഇവർ താമസിക്കുന്നത്. തീർത്തും കുടുംബ നാഥനായ കൃഷ്ണനുണ്ണി, അവധിക്കു നാട്ടിൽ വരുമ്പോഴെല്ലാം തന്റെ സമയം കുടുംബത്തോടൊപ്പം ചിലവിടുന്നു. കുറേ കൗതുകകരമായ കാര്യങ്ങളിൽ അകപ്പെട്ടു പോകുന്ന കൃഷ്ണനുണ്ണിയുടെ രസകരമായ ജീവിതമാണ് കഥക്ക് പ്രമേയം. സർക്കാർ അവഗണനയിൽ പെട്ടുകിടക്കുന്ന ഗ്രാമം ഈ കഥക്ക് മികച്ച പശ്ചാത്തലം ഒരുക്കുന്നു. അവിടുത്തെ നാട്ടുകാരും, കൃഷ്ണനുണ്ണിയും അവരും തമ്മിലുള്ള ദൈനംദിന ജീവിത സംഭാഷണങ്ങളും മറ്റുമാണ് കഥയുടെ ഗതി നിർണ്ണയിക്കുന്നത്.

പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ് സജിത്ത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ, സെബി ജോർജ് , മാലാ പാർവതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍