TopTop
Begin typing your search above and press return to search.

ഏതെങ്കിലുമൊരു ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നില്ല; തങ്ങള്‍ 66 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചെന്ന് അനീസ് കെ മാപ്പിള

ഏതെങ്കിലുമൊരു ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നില്ല; തങ്ങള്‍ 66 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചെന്ന് അനീസ് കെ മാപ്പിള

ബിജെപി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാടില്‍ പുരസ്‌കാര ദിന ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുന്നുവെന്നു മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അനീസ് കെ മാപ്പിള. വയനാട്ടിലെ പണിയ ആദിവാസി സമുദായത്തെക്കുറിച്ച് അനീഷ് മാപ്പിള ഒരുക്കിയ സ്ലേവ് ജെനസിസ് എന്ന ഡോക്യമെന്ററിക്കായിരുന്നു പുരസ്‌കാരം.

താന്‍ ഉള്‍പ്പെടെ 66 പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചെന്നാണ് അനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും അനീസ് പറയുന്നു.

അനീസ് കെ മാപ്പിളയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

ഏതെങ്കിലും ഒരു ബി ജെ പി മന്ത്രിയുടെ കയ്യില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ഞാന്‍ ഉള്‍പ്പെടുന്ന 66 പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു..

Next Story

Related Stories