സിനിമാ വാര്‍ത്തകള്‍

‘സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചത്’; രാധാ രവിയുടെ പരാമർശത്തിൽ നയൻതാരയുടെ പ്രതികരണം

ഇത്തരം കാര്യങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയന്‍താര പറുന്നു

മുതിര്‍ന്ന നടന്‍ രാധാ രവി തനിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരണവുമായി നയന്‍താര. രാധാ രവി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചതെന്ന് നയന്‍താര പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം കാര്യങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയന്‍താര പറുന്നു. നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നതായും, തനിക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയന്‍താര വ്യക്തമാക്കി.

എല്ലാ അധിക്ഷേപങ്ങളും വക വയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അമ്മയായും ഭാര്യയായും കാമുകിയായുമെല്ലാം അഭിനയിക്കുമെന്നും നയന്‍താര പറഞ്ഞു.

തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കകത്ത് പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും വിശാഘ മാര്‍ഗരേഖ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയന്‍താര പ്രസ്താവന അവസാനിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍