TopTop
Begin typing your search above and press return to search.

നായകനായി വിനായകൻ; കമൽ ചിത്രം 'പ്രണയമീനുകളുടെ കടൽ'

നായകനായി വിനായകൻ; കമൽ ചിത്രം
തന്റെതായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടനാണ് വിനായകന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയ താരം സംവിധായകൻ കമലുമായി ഒന്നിക്കുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയമീനുകളുടെ കടല്‍' ആണ് വിനായകന്റെ പുതിയ ചിത്രം. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആമി എന്ന ചിത്രത്തിന്​ ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്.ലക്ഷദ്വീപി​​​െൻറ പശ്ചാത്തലത്തിലാണ് കഥ. ചിത്രത്തി​​​ൻറ സംഗീത സംവിധാനം നിർവഹിക്കുന്നത്​ ഷാൻ റഹ്മാനാണ്. വിഷ്ണു പണിക്കരാണ്​ ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിർവഹിക്കും. ഡാനി പ്രൊഡക്ഷൻസി​​െൻറ ബാനറിൽ ജോണി വട്ടക്കുഴിയാണ്​ ചിത്രം നിർമ്മിക്കുന്നത്​.

ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ചിത്രം  ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ദിവസം കൊച്ചി ഐ.എം.എ ഹാളിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു.തൊട്ടപ്പന്‍, കരിന്തണ്ടന്‍ തുടങ്ങിയവയാണ് വിനായകന്റെ വരാനിരിക്കുന്ന ചിത്രം

Next Story

Related Stories