TopTop

ആചാരങ്ങളെ മാനിക്കുന്നു; അനുമതി ലഭിച്ചാലും ശബരിമലയിലേക്ക് ഇല്ലെന്ന് സുധാ ചന്ദ്രന്‍

ആചാരങ്ങളെ മാനിക്കുന്നു; അനുമതി ലഭിച്ചാലും ശബരിമലയിലേക്ക് ഇല്ലെന്ന് സുധാ ചന്ദ്രന്‍
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് പിറകെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട പേരുകളില്‍ ഒന്നായിരുന്ന നടിയും ഭരതനാട്ട്യം കലാകാരിയുമായ സുധാ ചന്ദ്രന്റേത്. പതിനെട്ടാം പടിക്ക് താഴം ഇവര്‍ നൃത്തം ചെയ്യുന്ന നമ്പിനോര്‍ കെടുവതില്ലെയിലെ ഗാന രംഗവും ഇതിന് പിറകെ വൈറലായി. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം ഇപ്പോള്‍ സ്ത്രീ പ്രവേശത്തിന് അവസരം ഒരുങ്ങുമ്പോള്‍ താന്‍ അതിന് തയ്യാറല്ലെന്നാണ് സുധാ ചന്ദ്രയുടെ നിലപാട്. ചിത്രത്തിലെ ഭുരിഭാഗം രംഗങ്ങളും ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചതെന്നും അവര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു സുധാ ചന്ദ്രന്റെ പ്രതികരണം.

താന്‍ ഒരു ഹിന്ദുവാണ്, എന്നാല്‍ അതിന്റെ കരുത്ത് എന്താണെന്ന തനിക്ക് അറിയില്ല. ആചാരങ്ങളെ എതിര്‍ക്കുന്നത് ശരിയല്ലെന്നാണ് തന്റെ വിലയിരുത്തല്‍ അവര്‍ പറയുന്നു. അയ്യപ്പനെ പ്രാര്‍ത്ഥിക്കണം എന്നുള്ളവര്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാം. ഒരിടത്തേക്ക് പോകേണ്ടെന്ന് പറയുമ്പോള്‍ എന്തിനാണ് വാശിപിടിക്കുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം, രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെമാനിക്കുന്നെന്ന് പ്രതികരിച്ച സുധാചന്ദ്രന്‍ പക്ഷേ വിശ്വാസികള്‍ വിധിയെ എതുതരത്തില്‍ വിലയിരുത്തുമെന്നത് പ്രാധാന്യമാണെന്നും പറയുന്നു. വ്യക്തിപരമായി പറയുകയാണെങ്കില്‍ ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ അവസരം ലഭിച്ചാല്‍ താന്‍ സന്ദര്‍ശനം നടത്തില്ലെന്നും അവര്‍ പറയുന്നു. വിശ്വസിക്കുന്ന ആചാരങ്ങള്‍ക്കാണ് തന്റെ പ്രധാന പരിഗണന. അതില്‍ ഒത്തുതീര്‍പ്പിന്‍ താന്‍ തയ്യാറല്ലെന്നും സുധാചന്ദ്രന്‍ പറയുന്നു.

https://www.azhimukham.com/cinema-video-woman-at-sabarimala-1986-movie-scene/



Next Story

Related Stories