സിനിമാ വാര്‍ത്തകള്‍

കലാഭവന്‍ മണിയുടെ മരണം: ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സിബിഐ; വിനയന്റെ മൊഴിയെടുക്കും

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്സ് സംബന്ധിച്ച തനിക്ക് പറയാനുള്ളത് സിബിഐ സംഘത്തെ അറിയിക്കും വിനയന്‍ പറയുന്നു

കലാഭവന്‍ മണിയുടെ ജീവിതം ആസ്പതമാക്കി അടുത്തിടെ പുറത്തിങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ സിബി ഐ പരിശോധിക്കുന്നു. ഇതിനായി ചിത്രത്തിന്റെ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. വിനയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബന്ധപ്പെട്ടിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്സ് സംബന്ധിച്ച തനിക്ക് പറയാനുള്ളത് സിബിഐ സംഘത്തെ അറിയിക്കും. ഇതിനായി ബുധനാഴ്ച്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാവുമെന്നും സംവിധായകന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണം സിബി ഐക്ക് വിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു സി.ബി.ഐ അന്വേഷണം തുടങ്ങിയത്. വിഷമദ്യം അകത്ത് ചെന്നാണ് മരിച്ചതെന്നുള്ള ലാബ്, പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് ആദ്യം അന്വേഷിച്ച കേരളാ പോലീസിന് കഴിഞ്ഞിരുന്നില്ല. 2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് മണിച്ചേട്ടന്റെ ആരാധകര്‍/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍