സിനിമാ വാര്‍ത്തകള്‍

ദര്‍ഥിപുത്രയില്‍ നിന്നും കാര്‍വാനിലേക്ക്; മമ്മുട്ടിയില്‍ നിന്നും ദുല്‍ഖറിലേക്കുള്ള ബോളിവുഡിന്റെ കാല്‍ നൂറ്റാണ്ട്

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയും ബോളിവുഡില്‍ ഒരു ശ്രമം നടത്തിയിരുന്നു. 1993ല്‍ ദര്‍ഥിപുത്രയെന്ന ചിത്രത്തിലൂടെയായിരുന്നു മമ്മുട്ടിയുടെ ബോളിവുഡ് പ്രവേശനം.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ തീയ്യറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ പിതാവിന്റെ അതേ പാതയിലാണ് താനെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് അദ്ദേഹം. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയും ബോളിവുഡില്‍ ഒരു ശ്രമം നടത്തിയിരുന്നു. 1993ല്‍ ദര്‍ഥിപുത്രയെന്ന ചിത്രത്തിലൂടെയായിരുന്നു മമ്മുട്ടിയുടെ ബോളിവുഡ് പ്രവേശനം. ഇഖ്ബാല്‍ ദുറാണി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മുട്ടിക്ക് പുറമെ ജയപ്രഭ,നഗ്മ, ഫറാ എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തത്.

ബന്ധങ്ങളുടെയും പ്രതികാരത്തിന്റെയുടെ കഥപറഞ്ഞ ചിത്രമായിരുന്നു ദര്‍ഥിപുത്ര എങ്കില്‍ അസ്ഥിതിത്വ പ്രശ്‌നം നേരിടുന്ന ഒരു യുവാവിന്റെ യാത്രകളുടെ കഥപറയുന്ന ചിത്രമാണ് കര്‍വാന്‍. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍വാന്‍ പുരോഗമിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇര്‍ഫാന്‍ ഖാന്‍, പുതുമുഖ നായിക മിഥില പാല്‍ക്കര്‍ എന്നിവരാണ് കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കഥാപാത്രങ്ങളായി എത്തുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മിച്ചത്.

മലയാള സിനിമയില്‍ താരപദവി ഉറപ്പിച്ച ശേഷം തന്റെ 41ാം വയസ്സിലായിരുന്നു മമ്മുട്ടി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നതെങ്കില്‍, യുവതാര പദവിയില്‍ നില്‍ക്കെത്തന്നെ 33ാം വയസ്സില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് ദുല്‍ഖര്‍. എന്നാല്‍ ദര്‍ഥിപുത്രക്ക് ശേഷം 2004 ല്‍ ബാപ്പാദിത്യ റേ സംവിധാനം ചെയ്ത സൗ ജൂട്ട് ഏക് സച്ച്,   ഡോ. ബാബാ സാഹേബ് അംബേദ്കര്‍ എന്നിവയാണ് ബോളിവുഡില്‍ മമ്മുട്ടി പിന്നീട് വേഷമിട്ട ചിത്രങ്ങള്‍. 2004 തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രം കൂടിയായിരുന്നു സൗ ജൂട്ട് ഏക് സച്ച്. എന്നാല്‍ ഈ വര്‍ഷം തന്നെ തന്റെ രണ്ടാമത് ബോളിവുഡ് ചിത്രത്തിന്റെ ഒരുക്കത്തിലാണ് ദുല്‍ഖര്‍. ‘ദ സോയ ഫാക്ടര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സോനം കെ അഹൂജയാണ് നായിക. അനൂജ ചൗഹാന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍