Top

ദിലീപും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു 'നീതി'യിലൂടെ

ദിലീപും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു
ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന നീതി എന്ന ചിത്രലൂടെ നടന്‍ ദിലീപും പ്രമുഖ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു. ചിത്രം സംബന്ധിച്ച് നേരത്തെ തന്നെ അഭ്യുഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇതാദ്യമായാണ് സ്ഥിരീകരണം ഉണ്ടാവുന്നത്. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കമ്പനി ഇക്കാര്യം പുറത്തുവിട്ടത്. വിക്കനായ വക്കീലിന്റെ വേഷ്തതിലാണ് ദീലീപെത്തുകയെന്നാണ് വിവരം. മമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് സിനിമയിലെ നായികമാര്‍. ജനപ്രിയ നായകന്‍ എന്ന ടാഗ്ലൈനില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ എന്ന് ദിലീപ്‌ മാറ്റി ഉപയോഗിച്ചതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

എന്നാല്‍ ചിത്രത്തിന്റെ പേരു പ്രസിദ്ധപ്പെടുത്തി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച് പോസ്റ്റര്‍ പിന്നിട് മാറ്റുകയും ചെയ്യ്തിരുന്നു. ക്രിസ്തുമസിന് തീയറ്ററുകളിലെത്തിയേക്കുമെന്ന് കരുതുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Next Story

Related Stories