TopTop
Begin typing your search above and press return to search.

'കരിന്തണ്ടന്‍' പേരില്‍ അവകാശവാദവുമായി യുവസംവിധായകന്‍ രംഗത്ത്

കരിന്തണ്ടന്‍ പേരില്‍ അവകാശവാദവുമായി യുവസംവിധായകന്‍ രംഗത്ത്

താമരശ്ശേരി ചുരം പാത ബ്രട്ടീഷുകാര്‍ക്ക് കണ്ടെത്തിക്കൊടുത്ത ആദിവാസി മൂപ്പന്റെ കഥ പറയുന്ന കരിന്തണ്ടന്റെ പേരില്‍ തര്‍ക്കം. വിനായകന്റെ കിടിലന്‍ ലുക്ക് വ്യക്തമാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിറകയൊണ് പുതിയ തര്‍ക്കം. കരിന്തണ്ടന്‍ താന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണെന്ന് ആരോപിച്ച് സിനിമാ പ്രവര്‍ത്തകനായ ഗോപകുമാര്‍ ജി കെ രംഗത്തെത്തിയതോടെയാണ് ചിത്രം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്.

കഴിഞ്ഞ ഡിസംബറില്‍ താന്‍ പ്രഖ്യാപിച്ച ചിത്രമാണ് കരിന്തണ്ടന്‍ എന്നാണ് സഹസംവിധായകന്‍ കൂടിയായ ഗോപകുമാറിന്റെ ആരോപണം. സിനിമ തന്റെ സ്വപന പദ്ധതിയാണ്. സിനിമയുടെ ടൈറ്റില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതാണ്. ചിത്രത്തെ കുറിച്ച് ലീലയുമായി മുന്‍പ് സംസാരിച്ചിട്ടുണ്ട്. എന്നിട്ടും പേര് പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. കരിന്തണ്ടന്‍ എന്നപേരില്‍ സംവിധായിക ലീല സന്തേഷ് മുന്നോട്ടുപോയാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറയുന്നു. താനിപ്പോള്‍ ഇപ്പോള്‍ മാമാങ്കത്തിന്റെ ചിത്രീകരണതിരക്കിലാണെന്നും . മാമാങ്കം പൂര്‍ത്തിയായതിന് ശേഷം നവംബര്‍ അവസാനവാരത്തോടെ തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നെന്നും ഗോപകുമാര്‍ പറയുന്നു.

രാജീവ് രവിയുടെ നേതൃത്വത്തിലുള്ള നിര്‍മ്മാണക്കമ്പനിയായ 'കളക്ടീവ് ഫേസ് വണ്‍ ആണ് ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടന്‍ നിര്‍മ്മിക്കുന്നത്.


Next Story

Related Stories