TopTop

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം 'മാരി 2' ഇന്റർനെറ്റിൽ; വീണ്ടും തമിഴ് റോക്കർസ്

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം
ധനുഷിനെ നായകനാക്കി ബാലാജി മോഹൻ സംവിധാനം ചെയ്ത മാരി 2 റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കം ഇന്റർനെറ്റിൽ.  വ്യാജപതിപ്പുകൾ അപ്ലോഡ് ചെയ്തുകൊണ്ട് കുപ്രസിദ്ധി നേടിയ സൈറ്റായ തമിഴ് റോക്കേഴ്സ് തന്നെയാണ് ഇത്തവണയും സിനിമ  ലീക്ക് ചെയ്തത്.

ഇതിനു മുന്പും പല ചിത്രങ്ങളും റിലീസ് ദിവസം തന്നെ തമിള്‍ റോക്കര്‍സ് എന്ന വെബ്സൈറ്റില്‍ പ്രചരിച്ചിരുന്നു. രജനി കാന്ത് ചിത്രം 2പോയിന്റ്, സീറോ,വിജയ് ചിത്രം സര്‍ക്കാര്‍ എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് പുറമേ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ മലയാള ചിത്രം  ഒടിയന്‍ പോലും ഇവര്‍ അപ്ലോഡ് ചെയ്തിരുന്നു. ഒട്ടനവധി പരാതികള്‍ ഇവര്‍ക്ക് എതിരെ നിലവില്‍ ഉണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ എടുക്കാന്‍ ആയിട്ടില്ല.

വി.പി.എന്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരന്തരം സെര്‍വറുകള്‍ മാറുന്ന ഇവരെ ട്രാക്ക് ചെയ്യാന്‍ കഴിയില്ല എന്നാണ് സൈബര്‍ സെല്ലിന്റെ മറുപടി. പല തവണയും സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ സാധിച്ചെങ്കിലും , ദിവസങ്ങള്‍ക്കുളില്‍ പുതിയ സൈറ്റുമായി തമിള്‍ റോക്കര്‍സ് തിരിച്ചു വരും. ബിഗ് ബജറ്റ് ചിത്രങ്ങളെ പോലെ തന്നെ ലോ ബഡ്ജറ്റ് സിനിമകളും സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. സിനിമ ഇന്‍ഡ്യൂസര്‍ട്ടിക്ക് തന്നെ ഭീഷണി ആയി മാറിയ തമിള്‍ റോക്കര്‍സിന് കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് സിനിമ രംഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍.

2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. മലയാളി യുവതാരം ടോവിനോ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. കൂടാതെ പ്രേമം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി ആണ് ചിത്രത്തിലെ നായിക.

Next Story

Related Stories