TopTop
Begin typing your search above and press return to search.

സിനിമയിലല്ല, ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മാധവന്റെ മകൻ

സിനിമയിലല്ല, ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മാധവന്റെ മകൻ
ദൈവത്തിന്റെ അനുഗ്രഹത്താൽ വേദാന്ത വീണ്ടും ഞങ്ങൾക്ക് അഭിമാനിക്കുവാൻ ഇടയാക്കിയിരിക്കുന്നു എന്നും ദേശീയതലത്തിൽ ഇത് വേദാന്തിന്റെ ആദ്യ വ്യക്തിഗത മെഡൽ. തെന്നിന്ത്യൻ സൂപ്പർതാരം മാധവന്റെ ട്വീറ്റാണിത്. ദേശീയതലത്തിൽ അറിയപ്പെടുന്ന നീന്തൽതാരമായി മകന്‍ വളര്‍ന്ന മകൻ വേദാന്തിനെ കുറിച്ചാണിത്.

രാജ്യാന്തര തലത്തിലും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ വേദാന്ത് ഇപ്പോഴിതാ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നെന്ന് അറിയിക്കുകയാണ് മാധവൻ. ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും നേടിയ മകന്റെ അഭിമാനനേട്ടമാണ് താരം പങ്കുവയ്ക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെയാണ് മാധവൻ ആരാധകരെ അറിയിച്ചത്.

ദേശീയതലത്തിൽ ഇത് വേദാന്തിന്റെ ആദ്യ വ്യക്തിഗത മെഡൽ ആണെന്നും മാധവൻ കുറിച്ചു. തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് വേദാന്തായിരുന്നു.


Next Story

Related Stories