TopTop
Begin typing your search above and press return to search.

ഇട്ടിമാണിയായി മോഹൻലാൽ ഇങ്ങനെയാണ്, മേക്കിങ്ങ് വീഡിയോ

ഇട്ടിമാണിയായി മോഹൻലാൽ ഇങ്ങനെയാണ്, മേക്കിങ്ങ് വീഡിയോ
പുതിയ മോഹന്‍‌ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഓണത്തിന് തീയ്യറ്ററുകളില്‍ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. കുടുംബപ്രേക്ഷകർക്ക് രസിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാകും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായതായി സംവിധായകന്‍ ജിബി ജോജു ദിവസങ്ങൾക്ക് മുൻപ് അറിയിച്ചതിന് പിന്നാലെയാണ് മോഹൻലാലുൾപ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തുന്ന മേക്കിങ്ങ് വീഡിയോ പുറത്ത് വരുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ജിബി–ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്. അച്ഛന്റെയും മകന്റെയും വേഷത്തിൽ മോഹൻലാൽ എത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഹണി റോസാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി വമ്പന്‍ താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഛായാഗ്രഹണം ഷാജി കുമാര്‍. സംഗീതം ടീം ഫോര്‍ മ്യൂസിക്സ് ആണ്.



കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

Next Story

Related Stories