'ഒരോ ചുവടിലും കൂടെ നിന്നതിന് നന്ദി' വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ കുറിച്ചുള്ള സോണാലിയുടെ ഹൃദയഹാരിയായ കുറിപ്പ്

ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മുന്‍ ബോളിവുഡ് താരം സോണാലി ബിന്ദ്രയുടെ ഹൃദയഹാരിയായ കുറിപ്പ്. ക്യാൻസർ ചികില്‍സയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ കഴിയുന്ന സോണാലി തങ്ങളുടെ 16ാം വിവാഹ വാര്‍ഷിക ദിനമായിരുന്ന തിങ്കളാഴ്ചയാണ് ഭര്‍ത്താവ് ഗോള്‍ഡി ഭേലിന് തന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തങ്ങളുടെ വിവാഹം മുതലുള്ള നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു സോണാലിയുടെ പോസ്റ്റ്.
ഈ കുറിപ്പ് തയ്യാറാക്കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ വികാരങ്ങളും വിചാരങ്ങളും നിയന്ത്രിക്കാനാവില്ലെന്ന ഉറപ്പായിരുന്നു. നിരവധി ചിന്തകളാണ് ഈ സമയം കടന്നുപോവുന്നത്. ഗോള്‍ഡി ഭേല്‍, തന്റെ ഭര്‍ത്താവ്, നല്ല സുഹൃത്ത്, തോഴന്, എനിക്ക് വേണ്ടി ഉറച്ചുനിന്നവന്‍. ബിന്ദ്ര പോസ്റ്റില്‍ പറയുന്നു.
ജിവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ തനിക്ക് ഒപ്പം നില്ക്കുന്ന വ്യക്തി. ഈ വര്‍ഷം തങ്ങള്‍ ഏതു തരത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് ദൈവത്തിന് വ്യക്തമായി അറിയാം. ക്യാന്‍സറിനെതിരായ പോരാട്ടം ഒരു വ്യക്തി തനിച്ച് നടത്തേണ്ടതല്ല എന്ന് ഒരുപാട് ആളുകള്‍ തിരിച്ചറിയുന്നില്ല. പലപ്പോഴും കുടുംബത്തിന്റെ മികച്ച പിന്തുണയാണ് ആവശ്യം. കൂട്ടായ്മ കരുത്ത് പകരും. നിങ്ങള്‍ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാന്മാരാക്കും.
തനിക്ക് കരുത്തായതിനും സ്നേഹത്തിനും സന്തോഷത്തിനും നന്ദി. ഒരോ ചുവടിലും കൂടെ നിന്നതിന് നന്ദി. തന്റെ വികാരങ്ങള്‍ മനസ്സിലാക്കി കരുത്ത് പകര്‍ന്നതിന് നന്ദി, സോണാലി പറയുന്നു.
പോസറ്റിന് താഴെ ആശംസകള്‍ അറിയിച്ച് കൊണ്ട് പ്രിയങ്ക ചോപ്ര, ശ്വേത ബച്ചന് നന്ദ, ആയുഷ്മാന്‍ ഖുറാന, നേഹ ധൂപിയ, സൂസന്ന ഖാന് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജുലായിലാണ് ക്യാന്‍സര്‍ രോഗ ബാധ കണ്ടെത്തിയതിന് തുടര്‍ന്ന് 43 കാരിയായ സോണാലി ന്യൂയോര്‍ക്കിലേക്ക് ചികില്‍സയ്ക്കായി പോയത്.

Next Story