സിനിമാ വാര്‍ത്തകള്‍

നിവിന്‍ പോളി എന്‍ എന്‍ പിള്ളയാകുന്നു; സംവിധാനം രാജീവ് രവി

Print Friendly, PDF & Email

നാടകാചാര്യന്റെ ജീവിതം സിനിമയാകുന്നു

A A A

Print Friendly, PDF & Email

നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ എന്‍ പിള്ളയെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയാണ്. രാജീവ് രവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. നിവിനും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

നാടകപ്രവര്‍ത്തകന്‍ എന്നതു കഴിഞ്ഞാല്‍ സാഹിത്യകാരന്‍ എന്ന നിലയിലും ചലച്ചിത്രനടന്‍ എന്ന നിലയിലും എന്‍ എന്‍ പിള്ള മലയാളത്തില്‍ തന്റെതായ അടയാളം പതിപ്പിച്ചിട്ടുണ്ട്.സംഭവബഹുലമായ ഒരു ജീവിതത്തിനും കലാപ്രവര്‍ത്തനത്തിനും ഉടമയായ എന്‍ എന്‍ പിള്ളയെക്കുറിച്ച് സിനിമ വരുമ്പോള്‍ ആ വേഷം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍