TopTop

ഡബ്ല്യുസിസി എന്നാല്‍ വെയ്‌സ്റ്റ് സിനിമ സെലിബ്രിറ്റീസ് എന്നാണോ? വിമണ്‍ കളക്ടീവിനെതിരേ ആക്ഷേപം

ഡബ്ല്യുസിസി എന്നാല്‍ വെയ്‌സ്റ്റ് സിനിമ സെലിബ്രിറ്റീസ് എന്നാണോ? വിമണ്‍ കളക്ടീവിനെതിരേ ആക്ഷേപം
കതുവ, ഉന്നാവോ പീഡന കേസുകളില്‍ പ്രതികരണം നടത്തിയില്ലെന്നാരോപിച്ച് മലയാള സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ കളക്ടീവിനെതിരേ രൂക്ഷവിമര്‍ശനം. ലോകം മുഴുവനും ഈ ക്രൂരതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയിട്ടും ആസിഫയ്ക്കുവേണ്ടി ഒരു വരി പ്രതിഷേധം പോലും ഡബ്ല്യുസിസിക്ക് ഇല്ലാതെ പോയെന്നാണ് സംവിധായകന്‍ ആലപ്പി അഷറഫ് ആക്ഷേപിക്കുന്നത്. ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തതുകൊണ്ടാണോ അതോ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമാണോ എന്നും അഷറഫ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. ആലപ്പി അഷറഫിന്റെ പോസ്റ്റിന് താഴെ ഈ വികാരത്തെ പിന്തുണച്ചുകൊണ്ടും ഡബ്ല്യുസിസിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പി അഷറഫിന്റെ പോസ്റ്റ്;

ഉന്നവയിലെയും കഠവായിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ....? 8 വയസ്സുകാരി ആസിഫായെ 8 ദിവസം കൊണ്ടു്, ആ പിഞ്ചു കുഞ്ഞിനെ ഇഞ്ചിഞ്ചായ്, അതിക്രൂര മായ് നിരവധി പേര്‍ നിരവധി തവണ മാനഭംഗപ്പെടുത്തി അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്... ലോകം മുഴുവന്‍ ഈ ക്രൂരതക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും.. WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം...? ഒരു പക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവന്‍ ഭായനകം'. അതിക്രൂരം'എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും...അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടണോ എന്നറിയില്ല. അതുമല്ലങ്കില്‍ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല... സഹോദരിമാരെ ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമുണ്ട്.. അല്ലങ്കില്‍ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അര്‍ത്ഥത്തിലായിപ്പോകില്ലേ.. .?
ആലപ്പി അഷറഫ്‌

Next Story

Related Stories