Top

ഒടിയന്‍ മണിക്യന്റെ കുട്ടികള്‍ കളികള്‍ മുന്‍പേ തുടങ്ങി; മോഹന്‍ലാല്‍ ഫാന്‍സിന് ബിഗ് സല്യൂട്ടുമായി ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ മണിക്യന്റെ കുട്ടികള്‍ കളികള്‍ മുന്‍പേ തുടങ്ങി; മോഹന്‍ലാല്‍ ഫാന്‍സിന് ബിഗ് സല്യൂട്ടുമായി ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ശ്രീ കുമാര്‍ മേനോന്‍. റിലീസ് ചെയ്യുന്നതിനു മുന്നേ തന്നെ സിനിമ ആഘോഷമാക്കി മാറ്റുന്ന ലാല്‍ ആരാധകര്‍ക്ക് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് ശ്രീകുമാര്‍ മേനോന്‍ അഭിവാദ്യം പറയുന്നത്. ഡിസംബര്‍ 14 നാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്.

ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍;

ഒടിയന്‍ മാണിക്യന്റെ ഒടിവേലകള്‍ ലോകം മുഴുവന്‍ കാണാന്‍ പോകുന്നത് ഡിസംബര്‍ 14 രാവിലെ മുതലാണ്. പക്ഷേ അതിനൊക്കെ എത്രയോ ദിവസങ്ങള്‍ക്കു മുമ്പേ കേരളത്തിലെ തെരുവുകളെയും തിയേറ്ററുകളെയും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഒടിയന്‍ മാണിക്യന്റെ പ്രതിമയുടെ വരവ് തന്നെ കേരളത്തിലെ പാതയോരങ്ങളും തിയേറ്ററുകളും ഒരാഘോഷമാക്കി മാറ്റിക്കഴിഞ്ഞു. ഒടിയന്‍ മാണിക്യന്റെ വരവ് വന്‍ ആഘോഷമാക്കി മാറ്റിയ, ഒരുത്സവമാക്കി മാറ്റിയ ലാലേട്ടന്റെ ഉയിരിന്‍ ഉയിരായ ലാലേട്ടന്‍ ഫാന്‍സിന്റെ എല്ലാ അംഗങ്ങള്‍ക്കും എന്റെ ബിഗ് സല്യൂട്ട്. മാണിക്യന്‍ എത്തും മുന്നേ മാണിക്യന്റെ കുട്ടികള്‍ കളിതുടങ്ങിയല്ലേ! ആഘോഷിക്കാം....


Next Story

Related Stories