TopTop
Begin typing your search above and press return to search.

ദുല്‍ഖറിന്റെ മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളാകുന്നു! കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ യമണ്ടന്‍ പ്രേമകഥ വരുന്നു

ദുല്‍ഖറിന്റെ മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളാകുന്നു! കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ യമണ്ടന്‍ പ്രേമകഥ വരുന്നു
ദുല്‍ഖര്‍ സല്‍മാന്റെ ഒരു മലയാള ചിത്രം റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേക്ക് അടുക്കുന്നു! തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് അമ്പരിപ്പിക്കുന്ന വിവരം പറയുന്നത്. സോളോ എന്ന ചിത്രം റിലീസ് ചെയ്തിട്ട് പിന്നെയൊരു മലയാള ചിത്രം ദുല്‍ഖറിന്റെതായി വന്നിട്ടില്ല. എന്നാല്‍ തെലുഗിലും ഹിന്ദിയിലുമൊക്കെയായി സിനിമകള്‍ വന്നിരുന്നതിനാല്‍ ഇത്ര നീണ്ടൊരു കാലയളവ് ദുല്‍ഖറിന്റെ കാര്യത്തില്‍ മലയാളത്തില്‍ ഉണ്ടായി എന്ന കാര്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചതുമില്ല. ഈ വിവരം വിഷ്ണു പരാമര്‍ശിക്കുന്നത് ദുല്‍ഖറിന്റെതായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ മലയാള ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ്.

2019 ഏപ്രില്‍ 25 ന് ആണ് ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ചെയ്യുന്നത്. സോളോ റിലീസ്് ചെയ്യുന്നത് 2017 ഒക്ടോബര്‍ 5 ന് ആയിരുന്നു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കകുശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബി സി നൗഫല്‍ ആണ് സംവിധായകന്‍. നൗഫലിന്റെ ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ചെയ്യുന്ന കോമഡി ചിത്രമെന്ന പ്ര്‌ത്യേകതയും യമണ്ടന്‍ പ്രേമകഥയ്ക്കുണ്ട്.

ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മാര്‍ച്ച് ഒന്നിനു റിലീസ് ചെയ്യും. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Next Story

Related Stories