TopTop

ബ്രാഡ്‌ലി കൂപ്പറോ ക്രിസ്റ്റിയന്‍ ബെയിലോ? ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പുറത്ത്!

ബ്രാഡ്‌ലി കൂപ്പറോ ക്രിസ്റ്റിയന്‍ ബെയിലോ? ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പുറത്ത്!
91ാമത് ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു.മികച്ച നടന്‍, നടി, സിനിമ, പ്രത്യേക പുരസ്‌കാരം തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.റോമ, ദി ഫേവറിറ്റ് ഈ രണ്ട് സിനിമകള്‍ക്ക് 10 വീതം നാമനിര്‍ദേശമാണ് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളും ഇതാണ്. ബ്രാഡ്‌ലി കൂപ്പര്‍, ക്രിസ്റ്റ്യന്‍ ബെയ്ല്‍ ഇവരാണ് മികച്ച നടനുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അന്തിമ വിജയിയെ അറിയാനുള്ള കാത്തിരിപ്പാണ് സിനിമ പ്രേമികൾ.എ സ്റ്റാര്‍ ഈസ് ബോണിലെ പ്രകടനത്തിലൂടെ പോപ്പ് താരമായ ലേഡി ഗാഗ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുമോയെന്നറിയാനും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

മികച്ച നടന്‍: ക്രിസ്റ്റിയന്‍ ബെയ്ല്‍ (വൈസ്) റാമി മാലെക് (ബൊഹീമിയന്‍ റാപ്‌സഡി) വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്) ബ്രാഡ്‌ലി കൂപ്പര്‍ (എ സ്റ്റാര്‍ ഈസ് ബോണ്‍) വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്).

മികച്ച നടി: ഗ്ലെന്‍ ക്ലോസ് (ദ ഫേവറേറ്റ്) ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍) ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്) മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മി) യാലിറ്റ്‌സ അപരീസിയോ (റോമ).

മികച്ച സംവിധായകന്‍ :അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ) ആദം മക്കെ (വൈസ്) യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവറേറ്റ്) സ്‌പൈര്ര് ലീ (ബ്ലാക്കാന്‍സ്മാന്‍) പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍.

മികച്ച ചിത്രം: റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്‌സഡി ദ ഫേവറേറ്റ്, ഗ്രീന്‍ബുക്ക് ,എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ്.

മികച്ച സഹനടൻ: മഹര്‍ഷാല അലി,ആദം ഡ്രൈവര്‍, സാം എലിയറ്റ് റിച്ചാര്‍ഡ് ഇ ഗ്രാന്റ്, സാം റോക്ക് വെല്‍

മികച്ച സഹനടി: ആമി ആദംസ്, മറീന ദേ തവീര, റെജിന കിങ്, എമ്മ സ്റ്റോണ്‍, റേയ്ച്ചല്‍ വെയ്സ്

മികച്ച വിദേശ ഭാഷാ ചിത്രം: റോമ (മെക്‌സികോ),കോള്‍ഡ് വാര്‍ (പോളണ്ട്),കേപ്പര്‍നോം (ലെബനന്‍),നെവര്‍ ലുക്ക് എവേ (ജര്‍മനി),ഷോപ്ലിഫ്‌റ്റേഴ്‌സ് (ജപ്പാന്‍)

അടുത്ത മാസം 24 ന് അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള ഡോള്‍ബി തിയറ്ററിലെ ചടങ്ങില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും

Next Story

Related Stories