Top

റിലീസ് ദിനത്തിൽ പാൽ പാക്കറ്റുകൾ മോഷ്‌ടിക്കപ്പെടുന്നു; 'പാൽ അഭിഷേകം' നിരോധിക്കണമെന്ന് വ്യാപാരികൾ

റിലീസ് ദിനത്തിൽ പാൽ പാക്കറ്റുകൾ മോഷ്‌ടിക്കപ്പെടുന്നു;
താരങ്ങളുടെ ഫ്ലെക്സിൽ പാൽ അഭിഷേകം നടത്തുന്നത് തടയണമെന്നാവിശ്യപെട്ട് തമിഴ് നാട്ടിലെ പാൽ വില്പനക്കാർ. തന്റെ പുതിയ ചിത്രം റിലീസാവുന്ന ദിവസം പാലഭിഷേകം നടത്തി വലിയ രീതിയില്‍ ആഘോഷിക്കണം എന്ന് തമിഴ് താരം ചിമ്പു സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിൽപനക്കാർ 'പാൽ അഭിഷേകങ്ങൾ' നിർത്തണമെന്നാവിശ്യപെട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ വ്യാപകമായി പാൽ മോഷണം പോവുകയാണെന്നും, ഇതിനെതിരെ നടപടി ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപെടുന്നു. ടൺ കണക്കിന് പാലാണ് ഇത്തരത്തിൽ പാഴാക്കുന്നതെന്നും ,കൂടാതെ റിലീസ് ദിനങ്ങളിൽ പാൽ വില്പന കേന്ദ്രങ്ങൾക്ക് രാവിലെ സംരക്ഷണം ഒരുക്കണമെന്നും ആവശ്യപെടുന്നു.
സൂപ്പർ താരങ്ങളുടെ സഹായത്തോടെ പരാതി പരിഹരിക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെന്നും അതുകൊണ്ടാണ് പരാതിയുമായി മുന്നോട് പോകുന്നതെന്നും തമിഴ് നാട് മിൽക്ക് ഡീലർസ് എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. 2015 മുതൽ പാൽ അഭിഷേകങ്ങൾ നിരോധിക്കണമെന്ന് ആവിശ്യപെടുന്നതാണെന്നും ,ഇപ്പോൾ പാൽ മോഷ്ടിക്കപ്പെടുന്നത്‌ വ്യാപകമായെന്നും അസോസിയേഷൻ പ്രസിഡന്റ എസ.എ പൊന്നുസാമി പറയുന്നു.

രജനികാന്ത് ,വിജയ് ,അജിത് ഉൾപ്പെടെ എല്ലാ മുന്നിര സൂപ്പർ താരങ്ങളെയും കാണാൻ ശ്രമിച്ചെന്നും ,ഇവർക്ക് രജിസ്റ്റേർഡ് പോസ്റ്റുകൾ അയച്ച് തങ്ങളുടെ പരാതി അറിയിച്ചിട്ടും സൂപ്പർ താരങ്ങൾ ഒന്നും തന്നെ ചെയ്തില്ലെന്ന് പൊന്നുസാമി പറയുന്നു.
അർദ്ധരാത്രിയിൽ ട്രക്കുകളിൽ എത്തുന്ന പാൽ പാക്കറ്റുകൾ അതിരാവിലെ തന്നെ ഔട്ലെറ്റുകളിൽ എത്തിക്കുന്നു, ഔട്ലെറ്റുകൾക്ക് വെളിയിൽ വെച്ചിരിക്കുന്ന ബോക്സ്ൽ ആണ് പാൽ പാക്കറ്റുകൾ നിക്ഷേപിക്കുന്നത്. എന്നാൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾ റീലീസ് ആകുന്ന ദിവസങ്ങളിൽ ഇത് വ്യാപകമായി മോഷ്ട്ടിക്കപെടുന്നതായും പൊന്നു സാമി ആരോപിക്കുന്നു.
എന്നാൽ പോലീസിൽ പരാതിപ്പെട്ടപ്പോൾ കടയുടെ വെളിയിൽ വെച്ചിരിക്കുന്ന സാധനങ്ങൾ നഷ്ട്ടപെട്ടാൽ കേസെടുക്കാൻ ആകില്ലെന്നാണ് അവർ പറഞ്ഞത്, കമൽ ഹസ്സനും, ശിവകർത്തികേയനും മാത്രമാണ് തങ്ങളുടെ പരാതിക്ക് പ്രതികരിച്ചെതെന്നും, രണ്ടു താരങ്ങളുടെയും ആരാധകർ വെൽഫെയർ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

Next Story

Related Stories