Top

മോദിയാകാന്‍ തന്നെക്കാള്‍ മികച്ചതായി ആരുമില്ലെന്നു പരേഷ് റാവല്‍; ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് വീണ്ടുമൊരു സിനിമ

മോദിയാകാന്‍ തന്നെക്കാള്‍ മികച്ചതായി ആരുമില്ലെന്നു പരേഷ് റാവല്‍; ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് വീണ്ടുമൊരു സിനിമ
നരേന്ദ്ര മോദിയായി വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ തന്നേക്കാൾ മികച്ചതായി ആരുമുണ്ടാകില്ലെന്ന് ബോളിവുഡ് താരം പരേഷ് റാവൽ. വിവേക് ഒബ്റോയ് നായകനാകുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങവെയാണ് താരത്തിന്റെ ഈ പ്രതികരണം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

മോദിയുടെ ജീവിതത്തെ കുറിച്ച് സിനിമ ചെയ്യുമെന്ന് പരേഷ് റാവൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടെയിലാണ് ഒബ്റോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒമംഗ് കുമാർ  മോദി ചിത്രവുമായി രംഗത്തെത്തിയത്. ഇതേ തുടർന്നാണ് അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ താരത്തിന്റെ പ്രതികരണം.

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും , ഇത്തരം വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾക്കായി താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ ചിത്രം നിർമ്മിക്കുന്നത് താനാണെന്നും, ചിത്രം ഈ വർഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂടി ചേർത്തു. പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് റാവൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Next Story

Related Stories