Top

സൂക്ഷ്മാഭിനയം ഇത് പോലെ കൈകാര്യം ചെയ്യാൻ വേറെയൊരു നടൻ ഇന്ത്യയിൽ ഇല്ല; 'പേരന്‍പി'നെ പ്രശംസയില്‍ മൂടി മലയാള സിനിമ ലോകം

സൂക്ഷ്മാഭിനയം ഇത് പോലെ കൈകാര്യം ചെയ്യാൻ വേറെയൊരു നടൻ ഇന്ത്യയിൽ ഇല്ല;
വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി തമിഴില്‍ എത്തുന്ന പേരന്‍പ് എന്ന ചിത്രത്തിന്റെ കേരള ലോഞ്ചും ,കേരള പ്രീമിയര്‍ ഷോയും കൊച്ചിയിലെ പിവിആറില്‍ നടന്നു.സംവിധായകരും നടന്‍മാരും ഉള്‍പ്പടെ കേരളത്തിലെ സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും അണിനിരന്ന സദസ് കയ്യടികളോടെയാണ് പേരന്പിനെ വരവേറ്റത്.

തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. സിനിമയെ പ്രശംസിച്ചു കൊണ്ട് നിരവധി പ്രമുഖരാണ് രംഗത്ത് വന്നത്.

സൂക്ഷ്മാഭിനയം ഇത് പോലെ കൈ കാര്യം ചെയ്യാൻ വേറെയൊരു നടൻ ഇന്ത്യയിൽ ഇല്ല, അത് റാം മനസ്സിലാക്കി എന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ കമൽ പ്രതികരിച്ചത്.



രഞ്ജി പണിക്കർ, ജോഷി, എസ്.എൻ സ്വാമി, കമൽ, സിബിമലയിൽ, സത്യൻ അന്തിക്കാട്, നിവിൻ പോളി, അനു സിതാര, തുടങ്ങി സിനിമ ലോകത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമ ലോകത്തു നിന്ന് ലഭിക്കുന്നത്.



അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച്‌ പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഗോവ ഐഎഫ്‌എഫ്‌ഐയില്‍ വന്‍ പ്രേക്ഷക തിരക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററിൽ എത്തും.


Next Story

Related Stories