TopTop
Begin typing your search above and press return to search.

ഗൂഢാലോചന; കാവ്യയുടെ മൊഴിയെടുത്തതായി സൂചന

ഗൂഢാലോചന; കാവ്യയുടെ മൊഴിയെടുത്തതായി സൂചന

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി ചെയ്തതായി സൂചന. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു പറയുന്നില്ല. അതേസമയം ദിലീപിന്റെ പൊലീസ് കസ്റ്റഡി അവസാനിക്കുന്ന ഇന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും അറിയുന്നു.

കാവ്യയുടെയും അമ്മയുടെയും മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയെന്ന വിവരങ്ങള്‍ പുറത്തു വരുമ്പോഴും അന്വേഷണത്തിനു നേതൃത്വം നല്‍കുന്നവര്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറാവുന്നില്ല. ഗൂഢാലോചന കേസില്‍ ദിലീപുമായി വളരെ അടുപ്പമുള്ള ഒരു മുതിര്‍ന്ന നടനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ കാവ്യയോ അമ്മയോ ഏതെങ്കിലും ഘട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്നോ സംഭവത്തെക്കുറിച്ച് ഇവര്‍ക്ക് വിവരമുണ്ടോ എന്നീ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. സുനി പറഞ്ഞ മാഡം എന്ന കഥാപാത്രത്തെ പൊലീസ് ഇപ്പോള്‍ പ്രതിയുടെ ഭാവനാസൃഷ്ടിയാണെന്നു പറയുന്നുണ്ടെങ്കിലും അന്നത്തെ സംഭവത്തിനുശേഷം സുനി കാക്കനാട് പ്രവര്‍ത്തിക്കുന്ന കാവ്യയുടെ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിലേക്കാണ് എത്തിയതെന്നതിനു പൊലീസിനു തെളിവ് കിട്ടിയിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഇവിടെ നിന്നും പണം കൈപറ്റിയോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇതിനു കൃത്യമായ ഉത്തരങ്ങള്‍ തേടിയാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യുന്നതെന്നും കേള്‍ക്കുന്നു.

നാദിര്‍ഷാ, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്നിവരെ കസ്റ്റഡിയില്‍ എടുക്കാനും പൊലീസ് തയ്യാറായിരിക്കുകയാണെന്ന വാര്‍ത്തയും വരുന്നുണ്ട്.

Next Story

Related Stories