സിനിമാ വാര്‍ത്തകള്‍

ഇനിയും ട്രോളരുത്…പൂമരം 2018 മാര്‍ച്ച് ഒമ്പതിന് റിലീസ് ചെയ്യും; കാളിദാസിന്റെ ഉറപ്പ്

Print Friendly, PDF & Email

2016 ല്‍ ആണ് പൂമരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്

A A A

Print Friendly, PDF & Email

പതിനേഴ് മാസം നീണ്ട കാത്തിരിപ്പിനു ശേഷം ‘പൂമരം’ തിയേറ്ററുകളിലേക്കെത്തുന്നു. 2018 മാര്‍ച്ച് ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കാളിദാസ് ജയറാമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ബാലതാരമായി തിളങ്ങിയ കാളിദാസ്, നായകനാകുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൂമരം. കാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ സംവിധാനം എബ്രിഡ് ഷൈനാണ്.

2016 സെംപ്തംബറില്‍ മഹാരാജാസ് കോളേജിലാണ് പൂമരത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത്. അതേ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യു ട്യൂബില്‍ ഇത് വരെ രണ്ട് കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

സൂപ്പര്‍ താരങ്ങളുടെ മക്കളുടെ സിനിമകളെല്ലാം പുറത്തിറങ്ങിയിട്ടും ജയറാമിന്റെ മകന്റെ സിനിമ അനിശ്ചിത കാലമായി റിലീസ് ചെയ്യാതിരിക്കുന്നത് ട്രോളുകളില്‍ നിറഞ്ഞിരുന്നു. പൂമരം പുറത്തിറങ്ങാത്തതുമായി ബന്ധപ്പെട്ട് പല ട്രോളുകളും കാളിദാസ് തന്നെ ഫേസ്ബുക്കിലൂടെ പങ്കു വെക്കാറുണ്ട്. ട്രോളുകളോട് മുന്‍കൂര്‍ജാമ്യമെടുത്തിട്ടാണ് താരം റിലീസ് വിവരവും പുറത്ത് വിട്ടിട്ടുള്ളത്.

‘ദൈവം അനുഗ്രഹിച്ചാ മറ്റ് തടസം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9 ന് പൂമരം റിലീസ് ചെയ്യും. 2018 ന്ന് വെച്ചില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോന്ന് പറയും, അതോണ്ടാ’ എന്നാണ് കാളിദാസ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. സെന്‍സല്‍ നടപടികള്‍ കൂടിയാണ് ചിത്രത്തിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍