TopTop
Begin typing your search above and press return to search.

രാജ്യത്തിനു വേണ്ടി എന്തു ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ

രാജ്യത്തിനു വേണ്ടി എന്തു ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ
രാജ്യത്തിനു വേണ്ടി എന്തി ചെയ്തിട്ടാണ് നടി ശ്രീദേവിയുടെ മൃതശരീരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക പുതപ്പിച്ചതെന്ന വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറെയുടെ ചോദ്യം. ശ്രീദേവി ഒരു മികച്ച അഭിനേത്രി തന്നെയായിരുന്നു.പക്ഷേ, അവരുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിക്കാന്‍ മാത്രം ഈ രാജ്യത്തിനു വേണ്ടി അവര്‍ എന്താണ് ചെയ്തത്? താക്കറെ ചോദിക്കുന്നു.

ശ്രീദേവിയുടെ മരണത്തില്‍ അമിത പ്രാധാന്യം കൊടുക്കുക വഴി നിരവ് മോദിയുടെ തട്ടപ്പ് വാര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുകയാണ് ഉണ്ടായതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തുന്നു.

ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നതുവരെ നഗരങ്ങളില്‍ നിരവ് മോദിയെ കുറിച്ചായിരുന്നു സംസാരം. പിന്നീട് അത് വഴി മാറിപ്പോയി. ശ്രീദേവിയെ പോലെ ഒരു വ്യക്തി മരിച്ചാല്‍ അവരുടെ ശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിയ്ക്കും. അതിനുള്ള കാരണമായി പറയുന്നതാകട്ടെ, അവര്‍ക്ക് പദ്മശ്രീ കിട്ടിയിട്ടുണ്ടെതും. ഇതെല്ലാം മഹരാഷ്ട്ര സര്‍ക്കാരിന്റെ കളികളാണ്; രാജ് താക്കറെ കുറ്റപ്പെടുത്തുന്നു.

Next Story

Related Stories